കാലാവസ്ഥ വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് അശ്ലീല ചിത്രങ്ങൾ- വീഡിയോ പുറത്ത്

വാഷിംഗ്ടണ്‍ : വാഷിംഗ്ടണിലെ കാലാവസ്ഥ വാര്‍ത്ത അറിയിപ്പിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് അശ്ലീല വീഡിയോ. അമേരിക്കയിലെ സ്‌പോകെയില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന ക്രെം (KREM) ചാനലിലാണ് ഞായറാഴ്ച വൈകിട്ട് 6ന് വാര്‍ത്തയ്ക്കിടെ പോണ്‍ വീഡിയോ വന്നത്. വാര്‍ത്ത കണ്ടുകൊണ്ടിരുന്നവര്‍ ഞെട്ടിപ്പോയെങ്കിലും വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന അവതാരക അറിഞ്ഞില്ല. 13 സെക്കന്റ് കഴിഞ്ഞാണ് വീഡിയോ ചാനലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ വാര്‍ത്തസംപ്രേക്ഷണം ചാനല്‍ നിര്‍ത്തിവച്ചു.കാലാവസ്ഥ വിദഗ്ധയായ മിഷെല ബോസ് ആയിരുന്നു അവതാരക. അവരോ സഹ അവതാരകന്‍ കോഡി പ്രോക്ടറോ ഈ വിവരം അറിഞ്ഞില്ല. കാലാവസ്ഥ വിവരിക്കുന്ന ഗ്രാഫിക് ചാര്‍ട്ട് ബാക്ഗ്രൗണ്ടില്‍ നിന്ന് മറഞ്ഞതും പോണ്‍ വീഡിയോ ക്ലിപ് കയറി വന്നതും അറിയാതെ ഇവര്‍ അവതരണം തുടര്‍ന്നുകൊണ്ടിരുന്നു.അനുചിതമായ വീഡിയോ രാത്രി വാര്‍ത്തയില്‍ കടന്നുവന്നതില്‍ ക്രെം ചാനല്‍ പിന്നീട് രാത്രി 11നുള്ള വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ചാനലിനെതിരെ പോലീസിന് പരാതി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചാനലില്‍ വന്ന ദൃശ്യം അസ്വസ്ഥതയുണ്ടാക്കി എന്ന് കാണിച്ച് നിരവധി പേര്‍ ഇതിനകം തന്നെ സ്‌പോകെയ്ന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചുകഴിഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്‌പെഷ്യല്‍ വിക്ടിംസ് യൂണിറ്റ് അറിയിച്ചു.

Related posts

Leave a Comment