Connect with us
head

Ernakulam

പ്രശസ്ത ഗായിക ഗിരിജ വർമ്മ അന്തരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

തൃപ്പൂണിത്തുറ : പ്രശസ്ത ഗായികയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ഗിരിജ വർമ്മ(66) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

സംഗീതത്തിൽ അമ്മയാണ് ഗിരിജ വർമ്മയുടെ ആദ്യ ഗുരു. ആർഎൽവി സംഗീത കോളേജിലെ പഠനത്തിനു ശേഷം ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീതജ്ഞയായ സംഗീത കലാനിധി ഡികെ പട്ടമ്മാളുടെ ശിഷ്യത്വം സ്വീകരിച്ച് കുറച്ചു കാലം ചെന്നൈയലായിരുന്നു.
സഹോദരി തൃപ്പൂണിത്തുറ കെ. ലളിത പ്രശസ്ത സംഗീതജ്ഞയും ആർഎൽവി. സംഗീത കോളേജ് പ്രിൻസിപ്പാളായിരുന്നു. സഹോദരൻ കൃഷ്ണകുമാർ ചെന്നൈയിൽ സംഗീതജ്ഞനാണ്. സഹോദരി അരുണ.

Advertisement
head

തൃപ്പൂണിത്തുറക്കാരായ സന്തോഷ് വർമ്മ പൂർണ്ണത്രയീ ജയപ്രകാശ് എന്നിവരുടെ ഭക്തി ഗാനങ്ങൾ അരൂർ പി.കെ മനോഹരൻ , ടി.എസ് രാധാകൃഷ്ണൻ കെ.ജി ജയൻ പി.ഡി സൈഗാൾ എന്നിവരുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്.

സംസ്കാരം തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടത്തി.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

എറണാകുളത്ത് കുത്തേറ്റു മരിച്ചു

Published

on

എറണാകുളം: നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഇന്നലം രാത്രിയാണ് സംഭവം. ഇന്നു രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

Continue Reading

Ernakulam

തൃക്കാക്കര ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് മാതൃകാ സ്ഥാപനമാക്കും: മുഖ്യമന്ത്രി

Published

on

  • ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരെ പാർപ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്ന് ഉമാ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നു. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, പബ്ലിക് അഡ്രസ്സിംഗ് സംവിധാനം എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ അന്തേവാസികളിൽ അധികവും വിചാരണ തടവുകാ
രാണ്. സാമ്പത്തിക പരാധീനതയുള്ളവർക്ക് സൗജന്യ നിയമ സഹായവും നൽകുന്നുണ്ട്.
വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുൻനിർത്തി വിദഗ്ധരായ അധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കായിക-വിനോദ ഉപാധികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പുനരധിവാസം ലക്ഷ്യമിട്ടുള്ള തൊഴിൽ പരിശീലനവും നൽകിവരുന്നു. ആവശ്യമായ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
അതോടൊപ്പം അന്തേവാസികളുടെ സുരക്ഷ മുൻനിർത്തി യുള്ള മെറ്റൽ ഡിറ്റക്ടർ, സി സി ടിവി, വീഡിയോ കോൺ
ഫറൻസിംഗ്, കുട്ടികൾക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോകോൾ സംവിധാനങ്ങൾ എന്നിവയും നിലവിലുണ്ട്- മന്ത്രി അറിയിച്ചു.

Continue Reading

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
head
Continue Reading

Featured