പൂവായി- അക്ഷയ് രാജ്.ആർ ; കവിത വായിക്കാം

              പൂവായി…
       

പൂവായി വിരിഞ്ഞു നിന്നൊരാനാളിൽ
ഗന്ധം ഗന്ധിച്ചൊരെല്ലാം
പൂവായി വിരിഞ്ഞു നിന്നൊരാനാളിൽ
എൻ ഗന്ധം  ഗന്ധിച്ചൊരെല്ലാം (2)

ഇതൾ ആറ്റുവീണു ഈ ചെമ്പക
ചോട്ടിൽ എന്മേലെ പാദം
പതിപ്പിച്ചിടുമ്പോൾ 

സൗരഭ്യം പരത്തി ഞാൻ ചെമ്പക
കൈയിൽ നിൽക്കുമ്പോൾ…
എന്നിലെ സൗരഭ്യം ആസ്വദിച്ചവർ
എന്മേലെ പാദം പതിച്ചിടുമ്പോൾ(2)

രാവിലെൻ കവിൾതടത്തിൽ
മഞ്ഞുകണം ചുംബിക്കുമ്പോൾ (2)

പകലിൻവെളിച്ചതിൽ
പോയിമറഞ്ഞിടുന്നു (2)

സൂര്യൻ തൻ തപമേറ്റുഞാൻ
ഏകയായി ഈ ചെമ്പക കൈയിൽ
നിൽക്കുന്നു 

ഈ രാവുകൂടിയെ ഇന്നെനിക്കുള്ളു
എന്റെ കാലുകൾ ഇടറിടുന്നു

തെന്നലിൻ തലോടലിൽ
ഞെട്ടട്ടു ഞാൻ മെല്ലെ പതിച്ചിടുന്നൊരി നേരം (2)

ഇനിയുമൊരു പൂവായി ഞാൻ വരുമോ…
എന്നെനിക്കറിയില്ല

മണ്ണോടു മണ്ണായി ചേരുമിനേരം
ഓർക്കുവാൻ ഓർമകൾ മാത്രം (2)

എനിക്ക് ഓർക്കുവാൻ ഓർമകൾ മാത്രം…
                 

Related posts

Leave a Comment