Kerala
പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഭാഗം; രമ്യ ഹരിദാസ്
തൃശ്ശൂർ: പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഭാഗമാണെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എന്നാൽ പലരും അത് ഇല്ലാതാക്കാൻ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും രമ്യ പറഞ്ഞു. അതേസമയം ചേലക്കരയിലെ ജനങ്ങൾ ഐക്യജനാധിപത്യമുന്നണിക്ക് നല്കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ തൃശൂർ പ്ലാൻ നടക്കില്ലെന്നും ജനങ്ങൾ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
പൂരങ്ങളെയും വേലകളെയുമൊക്കെ സ്നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാർ. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകൾ ഇന്നും നമ്മളോടൊപ്പമുണ്ട്. പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോൾ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമ്യ പറഞ്ഞു.
ചേലക്കരയിലെ അന്തിമഹാകാളൻ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വർഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവിൽ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താൻ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളിൽ മാത്രം ഇവ ഇല്ലായ്‌മ ചെയ്യാൻ വേണ്ടിയുള്ള ശ്രമത്തിൽ ജനങ്ങൾക്ക് ദുരൂഹതയുണ്ടെന്നും രമ്യ പറഞ്ഞു. ചേലക്കരയിലെ അന്തിമഹാകാളൻ കാവിലെയും വായാലിക്കാവിലെയും വെടിക്കെട്ട് നടക്കാത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രമ്യ.
Ernakulam
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കൊച്ചി: സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Kerala
പാലക്കാട് യുഡിഎഫ് മത്സരിക്കുന്നത് എൽഡിഎഫ്-ബിജെപി സയുക്ത സ്ഥാനാർഥികൾക്കെതിരെ; കെ മുരളീധരൻ
പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് വേണ്ട നോട്ട് മതി എന്ന സ്ഥിതിയാണെന്ന് കെ മുരളീധരൻ. പാലക്കാട് യുവജം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കോട്ടത്തിനായി മേപ്പറമ്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് യുഡിഎഫ് മത്സരിക്കുന്നത് എൽഡിഎഫ് ബിജെപി സയുക്ത സ്ഥാനാർഥികൾക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
പാതിരാത്രി കോൺഗ്രസ് വനിതാ പ്രവർത്തകരുടെ മുറിയിൽ പൊലീസ് കയറിയതിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിൽ ഒരു സർക്കാർ ഉണ്ടോ എന്ന് പോലും തോന്നിപ്പിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
വർഗീയത മാത്രം പ്രസംഗിക്കുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യക്കാർ പോലും തോൽപ്പിച്ചു വിട്ട പാർട്ടിക്ക് തൃശൂര്‍ പൂരംകലക്കി എം.പിയെ ഉണ്ടാക്കിക്കൊടുത്തത് പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപിയെ ജയിപ്പിച്ചതിൽ പിണറായിക്ക് ഗുണമുണ്ടായി
പക്ഷേ ഇപ്പോ തന്തയ്ക്ക് വിളിക്കുമ്പോൾ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.
വേറെ ആരെങ്കിലും പറഞ്ഞിരുന്നേൽ ജയിലിൽ കിടന്നേനെ എന്ന് കെ.മുരളീധരന്‍ പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സിപിഎം നു കേരളത്തിലും സംഭവിക്കും.
പിണറായി മാത്രമാകും ഇതിന് കുറ്റക്കാരനെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സിപിഎം എഫ്.ബി പേജിൽ വന്ന പോസ്റ്റ് സി.പി.എം തന്നെ പോസ്റ്റ് ചെയ്തതാണെന്നും,കേരളത്തില്‍
പിണറായി ഭരണം തകര്‍ന്നെന്നും,റോഡുകള്‍ പൊട്ടി പൊളിഞ്ഞ സ്ഥിതിയാണ്.എല്ലാ വകുപ്പുകളും പരാജയമാണ്.ഇതിന് പാലക്കാട് പിണറായി വിജയന് മറുപടി കൊടുക്കണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
വി.കെ ശ്രീകണ്ഠന്‍ എം.പി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ,ഷാഫി പറമ്പില്‍ എം.പി,മോന്‍സ് ജോസഫ്,എം.മോഹന്‍,എ.തങ്കപ്പന്‍,മരക്കാര്‍മാരായ മംഗലം,സി.ചന്ദ്രന്‍,പി.കെ ഫിറോസ്,കളത്തില്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
മല്ലു ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്; വ്യവസായ വകുപ്പ് ഡയറക്ടക്കെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വിഷയത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പോലീസ് അന്വേഷണ റിപ്പോർട്ട് ഗോപാകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഗോപാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനോ ട് ശിപാർശ ചെയ്‌തു. വിവാദത്തിനു പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കെ.ഗോപാലകൃഷ്‌ണൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്‌ത് നൽകിയതി നാൽ പ്രത്യേകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി മുസ്‌ലീം ഗ്രൂപ്പ് അടുത്ത ദിവസം നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. സ്വന്തം നിലക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് തെളിഞ്ഞാൽ അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലക്ക് ഗോപാലകൃഷ്‌ണനെതിരെ കടുത്ത നടപടിയുണ്ടാകും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login