Connect with us
48 birthday
top banner (1)

Kerala

പൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അപലപനീയമെന്ന് എസ് ഡി പി ഐ

Avatar

Published

on

കോട്ടയം: പൂഞ്ഞാര്‍ ഫെറോന പള്ളി മൈതാനിയില്‍ വിദ്യാര്‍ഥികള്‍ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്ന് എസ്.ഡി.പി.ഐ. പൂഞ്ഞാര്‍ സംഭവത്തെ മറയാക്കി സംസ്ഥാനത്തുടനീളം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ചില തല്‍പ്പര കക്ഷികള്‍ നടത്തിയ നുണപ്രചാരണത്തെ മുഖ്യമന്ത്രി ഏറ്റുപിടിക്കുന്നത് ഖേദകരമാണ്.

Advertisement
inner ad

വിവിധ സാമൂഹിക വിഭാഗങ്ങളില്‍ പകയും വെറുപ്പും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നതിന് ആര്‍.എസ്.എസ് നിയന്ത്രിത തീവ്ര ക്രൈസ്തവ ഗ്രൂപ്പായ കാസയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമത്തെ പ്രബുദ്ധ കേരളം തിരിച്ചറിയുകയും ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്തതാണ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോ ഷൂട്ടിനിടെ ഒരു പുരോഹിതന് നിസാര പരിക്കേറ്റ സംഭവത്തെ വടക്കേ ഇന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനുള്ള വിഷയമാക്കി മാറ്റുകയായിരുന്നു ചില സങ്കുചിത വര്‍ഗീയ വാദികള്‍.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ട പൊലീസ് പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ കൊലക്കുറ്റമുള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി ഒരാഴ്ചയോളം ജയിലിടുകയായിരുന്നു. ന്യൂനപക്ഷ കേന്ദ്രീകൃതമായ ഈരാറ്റുപേട്ടയെ പ്രേതഭൂമിയാക്കി മാറ്റാനുള്ള ആര്‍എസ്എസ് അജണ്ടകള്‍ക്ക് ശക്തി പകരുകയായിരുന്നു പൊലിസും രാഷ്ട്രീയ നേതാക്കളും. സംഭവത്തെ വര്‍ഗീയ വല്‍ക്കരിക്കുകന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുകയും കുട്ടികള്‍ക്കെതിരായി ചുമത്തിയ ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കാന്‍ തീരുമാനമായതിനെത്തുടര്‍ന്ന് ജാമ്യം ലഭിക്കുകയും വിഷയം കെട്ടടങ്ങുകയുമായിരുന്നു.

Advertisement
inner ad

ഈരാറ്റുപേട്ടക്കെതിരേ വിഷലിപ്തമായ ആര്‍.എസ്.എസ് പ്രചാരണങ്ങളെ മതേതര മുഖംമൂടിയണിഞ്ഞവര്‍ ഏറ്റുവിളിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. ഈരാറ്റുപേട്ടയിലെ ജനങ്ങളെ ഭീകരരാക്കി ചിത്രീകരിച്ച് ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോര്‍ട്ട് തിരുത്തിയതായി മന്ത്രി തന്നെ വ്യക്തമാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഒരു സമൂഹത്തെ മുഴുവന്‍ അവഹേളിച്ച് നുണക്കഥകളുമായി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സാമുദായിക ധ്രുവീകരണ രാഷ്ട്രീയം സി.പി.എമ്മിന്റെ പതിവു രീതിയാണ്. അമീര്‍-ഹസന്‍-കുഞ്ഞാപ്പ കേരളം ഭരിക്കുമെന്ന പ്രസ്താവന തിരഞ്ഞെടുപ്പു വേളയില്‍ മുമ്പു നടത്തിയ പ്രസ്താവന സമാനമാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യം സി.പി.എമ്മിന് എക്കാലത്തുമുണ്ട്. വിലകുറഞ്ഞ നിലപാടിലൂടെ സാമുദായിക സൗഹാര്‍ദ്ദം തകരുകയും സമൂഹങ്ങള്‍ പരസ്പരം സംശയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം രൂപം കൊള്ളുകയും ചെയ്യും.

Advertisement
inner ad

സമൂഹത്തിലെന്തു നടന്നാലും വോട്ട് ബാങ്കാണ് പ്രധാനമെന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട് ശരിയല്ല. ഇറാഖ്-അമേരിക്ക യുദ്ധ പശ്ചാത്തലത്തില്‍ സാമുദായിക സ്വാധീനം നോക്കി ബുഷിനെയും സദ്ദാമിനെയും മാറി മാറി പിന്തുണച്ച സി.പി.എം നിലപാട് കേരളം മറന്നിട്ടില്ല. നര്‍ക്കോട്ടിക് ജിഹാദ് ഉള്‍പ്പെടെ അത്യന്തരം ഗുരുതരവും വംശീയവുമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരേ മൗനസമ്മതം മൂളിയ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ധാര്‍മികതയുണ്ടെങ്കില്‍ തിരുത്താന്‍ തയാറാവണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ പ്രസിഡന്റ് സി.ഐ മുഹമ്മദ് സിയാദ്, ജില്ലാ വൈസ് പ്രസിഡന്റ് യു. നവാസ് എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്

Published

on

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.

Advertisement
inner ad

വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Kerala

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി

Published

on

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.

അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured