Connect with us
48 birthday
top banner (1)

Bengaluru

‘സിദ്ധരാമയ്യയ്ക്കും എനിക്കും എതിരെ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജ’: ഡി കെ ശിവകുമാർ

Avatar

Published

on

ബെംഗളൂരു: കർണാടക സർക്കാരിനെതിരെ ഗൂഢാലോചനകൾ നടക്കുന്നതായി ഡി കെ ശിവകുമാർ. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതെന്നും ശിവകുമാർ പറഞ്ഞു. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ലക്ഷ്യം ഇട്ട് കേരളത്തിലെ ക്ഷേത്രത്തിൽ നടന്ന മൃഗബലിയെ കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ആരാണ് യാഗം നടത്തിയത്, ആരാണ് ഇത്തരം ഗൂഢാലോചനകൾ നടത്തുന്നത്, ആരൊക്കെയാണ് അതിൽ പങ്കാളികൾ എന്നൊക്കെയുള്ള വിവരങ്ങൾ തനിക്ക് അറിയാം എന്നും ശിവകുമാർ പറഞ്ഞു. ആരെയും പേരെടുത്ത് പറയാതെ രാഷ്ട്രീയ എതിരാളികൾ ആണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതെന്നും തന്റെ കയ്യിൽ കെട്ടിയിരിക്കുന്ന നൂലെടുത്ത് കാണിച്ച് തനിക്ക് നേരെയുള്ള ദുഷിച്ച കണ്ണുകളെ തടയാനാണ് ഇത് കെട്ടിയിരിക്കുന്നത് എന്നും ശിവകുമാർ വ്യക്തമാക്കി. ഓരോരുത്തരും അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ചെയ്തോട്ടെ. അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി അവർ ശ്രമിക്കട്ടെ. തനിക്ക് സ്വയം സംരക്ഷിക്കാനാകുമെന്നും ശിവകുമാർ പറഞ്ഞു.

Advertisement
inner ad

Bengaluru

ജേണലിസം പഠിക്കാൻ വിദ്യാർഥികളില്ല; കോഴ്സ് അവസാനിപ്പിച്ച് ഐഐജെഎൻഎം

Published

on

ബെംഗളൂരു: 24 വർഷമായി രാജ്യത്തെ ജേണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്ന ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നു. കോഴ്‌സിൽ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisement
inner ad

പ്രിന്റ് ജേണലിസം, ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്. വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കോഴ്‌സ് മതിയാക്കുന്നത്.
“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ ഇനിമുതൽ ജേണലിസത്തിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഈ വർഷം ഇതുവരെ വളരെ കുറച്ച് അപേക്ഷ മാത്രം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം,” ഐഐജെഎൻഎം മെയിലിൽ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ മറ്റ് മാർഗമില്ലെന്നും ഐഐജെഎൻഎം വ്യക്തമാക്കി. പത്ത് ദിവസത്തിനകം പണം തിരികെ നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അങ്ങേയറ്റം വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും ഐഐജെഎൻഎം മെയിലിൽ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Bengaluru

സബര്‍ബന്‍ റെയില്‍വേ പദ്ധതി: മരം മുറിക്കുന്നത് സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Published

on

ബംഗളൂരു: ബെന്നിഗനഹള്ളി, ചിക്കബാനവര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി 700 മരങ്ങള്‍ മുറിക്കുന്നത് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈകോടതി. ജൂലൈ 12 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എന്‍.വി അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇടക്കാല അപേക്ഷയിലൂടെയാണ് പൊതുതാല്‍പര്യ ഹരജി വഴിവിഷയം ഉന്നയിച്ചത്. 699 മരങ്ങള്‍ മുറിക്കാനും 89 എണ്ണം മാറ്റാനും റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റിന് അനുമതി നല്‍കിയ ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബി.ബി.എം.പി) വിജ്ഞാപനത്തിനെതിരെ മരങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ടാണ് ഹരജി. പ്രതികരണം അറിയിക്കാന്‍ ബി.ബി.എം.പിയുടെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടു. മറുപടി ഫയല്‍ ചെയ്യാന്‍ ജൂലൈ 8 വരെ ബെഞ്ച് സമയം അനുവദിച്ചു.

Advertisement
inner ad
Continue Reading

Featured