പൊന്നാനിയില്‍ കെ കരുണാകരന്‍ അനുസ്മരണം

പൊന്നാനി: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിനം കരുണാകരന്‍ സ്റ്റഡി സെന്റര്‍ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ വി സയ്ദ് മുഹമ്മദ് തങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ എ പവിത്ര കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ടികെഅഷറഫ്, ഡീ സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ പുന്നക്കല്‍ സുരേഷ്, ഡി സി സി മെമ്പര്‍ ജെ പി വേലായുധന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ എം അബ്ദുല്‍ ലത്തീഫ്, എന്‍ പി നബീല്‍ പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം രാമനാഥന്‍, സ്റ്റഡി സെന്റര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് ജലീല്‍ പുതുപൊന്നാനി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Related posts

Leave a Comment