പൊന്നാനി വാണിജ്യ തുറമുഖ നിര്‍മാണം പുനരാരംഭിക്കണം: ഐഎന്‍ടിയുസി

പൊന്നാനി വാണിജ്യ തുറമുഖ നിര്‍മാണം പുനരാരംഭിക്കണം: ഐഎന്‍ടിയുസി

പൊന്നാനി:ജില്ലയിലെ പുരാതന വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയെ വാണിജ്യ തുറമുഖമാക്കി മാറ്റണമെന്ന് പൊന്നാനി നിയോജകമണ്ഡലം ഐഎന്‍ടിയുസി യോഗം ആവശ്യപ്പെട്ടു. എം പി ഗംഗാധരന്‍ ജനപ്രതിനിധി ആയിരുന്നപ്പോള്‍ നിരവധി തൊഴില്‍ സാധ്യതയുള്ള വാണിജ്യ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പിന്നീട് വാണിജ്യതുറമുഖ പദ്ധതി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങുകയും പിന്നീട് തുറമുഖ പദ്ധതി ഉപേക്ഷിക്കുകയും ചെയ്ത നടപടി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പുനപരിശോധിക്കണമെന്നും ഐഎന്‍ടിയുസി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി ടി നാസര്‍ അധ്യക്ഷത വഹിച്ച യോഗം ഐ എന്‍ ടി യു സി സംസ്ഥാനവൈസ് പ്രസിഡണ്ട് സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ വി സയ്ദ് മുഹമ്മദ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാര്‍, എം അബ്ദുള്‍ലത്തീഫ്, അലി കാസിം, ശിവദാസ് ചങ്ങരംകുളം എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.േോാ

Related posts

Leave a Comment