‘പൊന്നിയിന്‍ സെല്‍വന്‍’ഷൂട്ടിങിനിടെ കുതിര ചത്തു; മണിരത്നത്തിനെതിരെ പോലീസ് കേസ്

ചെന്നൈ: പൊന്നിയിൻ സെൽവൻ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ കുതിര ചത്തു. ചിത്രത്തിന്റെ നിർമ്മാതാവായ മണിര്തനത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുദ്ധ ചിത്രമായതിനാൽ നിർമ്മാതാക്കൾ ഷൂട്ടിംഗ് സമയത്ത് ധാരാളം കുതിരകളെ ഉപയോഗിക്കേണ്ടിവന്നിരുന്നു. ഷൂട്ടിങ്ങിനിടെ കുതിരകൾ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരാതി ലഭിച്ചത്തിന് ശേഷം പീപ്പിൾ ഫോർ ഇഥിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് ഇന്ത്യ മണിരത്‌നത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമക്കെതിരെയും പോലീസ് കേസ് ഫയൽ ചെയ്തു. ഇതിനെ തുടർന്ന്, മൃഗസംരക്ഷണ ബോർഡ് മണിരത്‌നത്തെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയായിരുന്നു.

1960ലെ പിസിഎ ആക്‌ട് സെക്ഷൻ 11, ഇന്ത്യൻ പീനൽ കോഡ്, 1860 സെക്ഷൻ 429 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആറിനെ തുടർന്ന്, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കുതിരയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്താൻ ഹൈദരാബാദ് ജില്ലാ കളക്ടറെയും തെലങ്കാന സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡിനെയും വിളിപ്പിച്ചു.ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ, ജയം രവി, കാർത്തി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേശം കൈകാര്യംചെയ്യുന്നത്.

Related posts

Leave a Comment