പൊന്നാനിയിൽ നടുക്കടലിൽ വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി

മലപ്പുറം: പൊന്നാനിയിൽ തീരത്ത് നിന്ന് ബുധനാഴ്ച രാത്രി മത്സ്യബന്ധനത്തിന് നടുക്കടലിൽ പോയ വള്ളം മറിഞ്ഞ് നാലംഗ സംഘത്തിലെ മൂന്നു പേരെ കാണാതായി. മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ഫൈബർ വള്ളത്തിലുണ്ടായിരുന്ന നാലാമൻ ഹംസക്കുട്ടിയെ രക്ഷിച്ചു.

മറിഞ്ഞ വള്ളത്തിൽ നിന്നും നാടുകടലിലൂടെ നീന്തുന്നതു കണ്ട ഹംസക്കുട്ടിയെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു.

ഹംസക്കുട്ടിയുടെ പക്കൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഹംസക്കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

Leave a Comment