Connect with us
48 birthday
top banner (1)

Palakkad

ദുരന്തങ്ങളുടെ മറപിടിച്ച് നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ രാഷ്ട്രീയ പ്രതികാരം; കൃഷി അസിസ്റ്റന്റിനെ സ്ഥലംമാറ്റി

Avatar

Published

on

പാലക്കാട്: വയനാട്ടിലെയും നെല്ലിയാമ്പതിയിലെയും പ്രകൃതിദുരന്തങ്ങളെ മറയാക്കി നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ അനധികൃത സ്ഥലമാറ്റം. ഓറഞ്ച് ഫാമിലെ സീനിയർ കൃഷി അസിസ്റ്റന്റ് നാരായണൻകുട്ടിയെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയത്. മാസങ്ങൾക്കുള്ളിൽ ജനറൽ ട്രാൻസ്ഫർ വരാനിരിക്കെയാണ് കൃഷിവകുപ്പിന്റെ വിചിത്ര നടപടി.

വർഷങ്ങളായി നഷ്ടത്തിലായിരുന്ന നെല്ലിയാമ്പതി ഓറഞ്ച് ഫാം സമീപകാലത്താണ് പഴയ പ്രതാപതിലേക്ക് തിരിച്ചുവന്നത്. ഫാമിൽ പുതിയ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കിയതും തരിശു ഭൂമികളിൽ കൃഷി വ്യാപിപ്പിച്ചതിനും നേതൃത്വം നൽകി സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെയാണ് രാഷ്ട്രീയ പ്രതികാരം ലക്ഷ്യം വെച്ച് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. 40 ലക്ഷത്തോളം രൂപയുടെ വാർഷിക വരുമാനം ഉണ്ടായിരുന്ന ഫാമിൽ ഇപ്പോൾ 80 ലക്ഷം മുതൽ ഒരു കോടി രൂപയാണ് വാർഷിക വരുമാനമായി സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാക്കി ഓറഞ്ച് ഫാമിനെ മാറ്റിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ഒറ്റക്കെട്ടായ കഠിനാധ്വാനമാണ്.

Advertisement
inner ad

അതേസമയം സർക്കാർ ഓറഞ്ച് ഫാമിൽ അടുത്തകാലം വരെ സമാന്തര ഭരണം നടത്തിയിരുന്ന കൃഷിവകുപ്പ് ഭരിക്കുന്ന പാർട്ടി ട്രേഡ് യൂണിയൻ നേതാവിന്റെ നിയമവിരുദ്ധ ഇടപെടലുകളെ ഉദ്യോഗസ്ഥർ എതിർത്തതാണ് കൃഷി അസിസ്റ്റന്റിന്റെ സ്ഥലംമാറ്റത്തിനും പ്രതികാര നടപടികൾക്കും പിന്നിലെന്നാണ് ആരോപണം. ഓറഞ്ച് ഫാമിന്റെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഫാമിലെ ജീവനക്കാരുടെ ഐക്യം തകർത്ത്‌ പ്രശ്നങ്ങൾ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ ചൊൽപ്പടിക്ക് നിർത്താനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം.

ഫാമിന്റെ ദൈന്യദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നതും സ്വന്തക്കാരെ ഫാമിൽ തിരികി കയറ്റുന്നതും സിപിഐക്കുള്ളിൽ തന്നെ ട്രേഡ് യൂണിയൻ നേതാവിനെതിരെ അമർഷം പുകയുന്നുണ്ട്. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിലും സ്വന്തം കുടുംബത്തിൽ നിന്നും 9 പേരെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫാമിൽ ജോലിക്ക് കയറ്റിയതെന്നും ചൂണ്ടിക്കാണിച്ച് കൃഷിവകുപ്പിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തൊഴിലാളികൾക്ക് താമസത്തിനായി നൽകിയ സർക്കാർ പാടികളിൽ ഇതിൽ നേതാവിന്റെ കുടുംബം 45 പശുക്കളുമായി അനധികൃത ഡയറി ഫാം നടത്തുന്നതിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായില്ല. സംസ്ഥാന-ജില്ലാ നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് നേതാവിന്റെ വാദം ഇത് സിപിഐക്കും നാണക്കേട് ഉണ്ടാക്കുന്നതാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘പെട്ടിക്കകത്തും ഇവരുന്നയിച്ച രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തെളിഞ്ഞു’; രാഹുൽ മാങ്കുട്ടത്തിൽ

Published

on

പാലക്കാട്‌: സിപിഎം ബിജെപിയുമായി ചേർന്ന് നടത്തിയ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് എന്ന് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഉപതെരഞ്ഞെടുപ്പ് വേളയിൽ ബിജെപിയും സിപിഎമ്മും ഒന്നിച്ചു ഉയർത്തിയ കള്ളപ്പണ ആരോപണത്തിൽ തെളിവില്ലെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്ടിക്കകത്തും ഇവരുന്നയിച്ച രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് ഇതോടെ തെളിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. ബിജെപി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിക്കുന്നതിനായി സിപിഎമ്മിന്റെ മന്ത്രിയും അദ്ദേഹത്തിന്റെ അളിയനും , ബിജെപി നേതാവും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ്. ഇവരുടെ ആശയത്തിൽ വിരിഞ്ഞതും അവരുടെ ആവിഷ്കാരവും സംവിധാനവുമാണ് കള്ളപ്പണ നാടകത്തിന് പിന്നിലെന്നും രാഹുൽ പറഞ്ഞു. എൻ.എൻ കൃഷ്ണദാസ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പെട്ടി വിവാദത്ത എടുത്ത് തോട്ടിൽ കളയാൻ പറഞ്ഞതാണ്. വെള്ളത്തിൽ വരയ്ക്കുന്ന വരയുടെ ആയുസ്സ് പോലുമില്ലാത്ത വാദങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ബിജെപി നേതാക്കളുടെയും വാദങ്ങൾ. പെട്ടി വിവാദം സിപിഎം ഉപേക്ഷിച്ചാലും ഞങ്ങൾ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഇതിനെല്ലാം സിപിഎമ്മും ബിജെപിയും നിയമപരമായി തന്നെ മറുപടി പറയിപ്പിക്കുമെന്നും ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും ജെബി മേത്തർ എംപിയും പരാതികൾ നൽകിയിട്ടുണ്ട് അതുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള വ്യാജ ആരോപണങ്ങളുടെ പേരിൽ പാലക്കാട്ടെ ജനഹിതം അട്ടിമറിക്കപ്പെട്ടിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നും രാഹുൽ ചോദിച്ചു.

Advertisement
inner ad

സിപിഎമ്മും ബിജെപിയും ചേർന്നു ഒരുക്കിയ രാഷ്ട്രീയ കെണിയിൽ വീണ ചില മാധ്യമങ്ങൾ രാഷ്ട്രീയം പറയുന്നതിനപ്പുറം തന്നെ കള്ളപ്പണക്കാരനാക്കി പുകമറയിൽ നിർത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി. വാർത്തകൾ ബോധപൂർവ്വം സൃഷ്ടിക്കുന്ന ആളുകളായി ചില മാധ്യമങ്ങൾ മാറി. എതിർ സ്ഥാനാർത്ഥിയെ ദ്രോഹിക്കുന്ന നയങ്ങൾ പാർട്ടി ചാനലുകൾ സ്വീകരിക്കുന്നത് സ്വാഭാവികം ആയിരിക്കാം എന്നാൽ പാർട്ടി-സ്വകാര്യ ചാനൽ വ്യത്യാസമില്ലാത്ത രീതിയിലാണ് തെരഞ്ഞെടുപ്പ് വേളയിൽ ചില ചാനലുകൾ വാർത്തകൾ കൈകാര്യം ചെയ്തത്. വ്യാജ ആരോപണങ്ങളിൽ സിപിഎം-ബിജെപി പാർട്ടികളുടെ ക്രെഡിറ്റ് നഷ്ടപ്പെടുന്നതിന്റെ കൂട്ടത്തിൽ ചില മാധ്യമങ്ങളുടെ ക്രെഡിറ്റും നഷ്ടപ്പെട്ടുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. റെയ്ഡ് നാടക സമയത്ത് നൽകിയ വ്യാജ വാർത്തയ്ക്ക് നൽകി അതേ പ്രാധാന്യം തിരുത്തൽ വാർത്തയ്ക്കും നൽകുമോയെന്നും രാഹുൽ ചോദിച്ചു. ഇതിനെ വ്യക്തിപരമായ പ്രശ്നമായിട്ടല്ല പൊതുവായ വിഷയമായിട്ടാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ആവശ്യങ്ങൾ ചർച്ചയാക്കാൻ മാധ്യമങ്ങൾകുറച്ചുകൂടെ ശ്രദ്ധ ചെലുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Kerala

പാലക്കാട്‌ സിപിഎമ്മിൽ കലാപം: കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസ് തുടങ്ങി വിമത നേതാക്കൾ

Published

on

പാലക്കാട്: പാലക്കാട്‌ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സിപിഎം നേതാക്കൾ. കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ കഴിഞ്ഞ മാസം വിമത കൺവെൻഷൻ നടത്തിയിരുന്നു. മുൻ കോൺഗ്രസ് നേതാവിനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചാണ് 100 കണക്കിന് പേർ പങ്കെടുത്ത വിമത കൺവെൻഷൻ നടന്നത്. ജില്ലാ സെക്രട്ടറിക്ക് ധാർഷ്ട്യമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷ് പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ടു വന്ന അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷിൻ്റെ നേതൃത്വത്തിലാണ് കലാപം. പ്രാദേശിക നേതാക്കൾ ഉൾപ്പടെ നൂറോളം പേർ വിമത കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ജില്ലാസെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും ധാർഷ്ട്യം അംഗീകരിക്കില്ലെന്നും സതീഷ് പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

Kerala

പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Published

on

പാലക്കാട്‌ : പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂര്‍ സെന്റ് തോമസ് മിഷന്‍ എല്‍ പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ത്രിതിയ (6) ആണ് മരിച്ചത്.കൃഷ്ണദാസ്-രജിത ദമ്ബതികളുടെ മകളാണ് മരിച്ച ത്രിതിയ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് വിദ്യാര്‍ത്ഥിനിയെ വാഹനം ഇടിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കവേ അതേ ബസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. പിന്നീട് ഇന്നലെ ആശുപത്രിയിലെത്തിച്ച ത്രിതിയ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

Continue Reading

Featured