രാഷ്ട്രീയ കൊലപാതകങ്ങൾ ദുഃഖവും നാണക്കേടും ഉണ്ടാക്കുന്നു ; ​ഗവർണർ

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരളത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ ദുഃഖവും നാണക്കേടും ഉണ്ടാക്കുന്നുവെന്ന് അദേഹം പറഞ്ഞു.

കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുകയാണെങ്കിൽ മറുവശത്ത് എന്ത് വികസനപ്രവർത്തനങ്ങളും ഉണ്ടായിട്ട് കാര്യമില്ല. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച്‌ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു. ആരും നിയമം കയ്യിലെടുക്കരുത്. രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങൾക്ക് കാരണമാകരുതെന്നും ഗവർണർ പറഞ്ഞു.

Related posts

Leave a Comment