Featured
യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്

- സമാധാനപരമായ മാർച്ച് അവസാനിപ്പിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ഗ്രനേഡ് എറിഞ്ഞ് പോലീസ്
തിരുവനന്തപുരം: കോർപ്പറേഷനിലെ പിൻവാതിൽ നിയമനത്തിനെതിരെ മേയർ രാജിആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ഗ്രനൈഡും പ്രയോഗിച്ചു. ഇതിനിടയിൽ ഒരു പ്രവർത്തകന് ഗ്രനൈഡ് പ്രയോഗത്തിൽ ഗുരുതര പരിക്കേറ്റു. മുട്ടിന് താഴെ തുളച്ച് ഗ്രനൈഡ് കയറുകയായിരുന്നു. പ്രവർത്തകനെ നേരെ ഉണ്ടായത് മനുഷ്യരഹിതമായ ആക്രമണം ആണെന്നും പോലീസ് ഏകപക്ഷീയമായി യാതൊരു പ്രകോപനവും കൂടാതെ സമരത്തെ നേരിടുകയാണ് ഉണ്ടായതെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു
പ്രതിഷേധ മാർച്ച് യാതൊരുവിധ പ്രകോപനവും ഇല്ലാതെ സമാധാനപരമായി അവസാനിപ്പിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനൊപ്പം പ്രവർത്തകർ കൂടി നിൽക്കുന്ന ഭാഗത്തേക്ക് മുന്നറിയിപ്പില്ലാതെ പോലീസ് ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് പ്രയോഗത്തിൽ നെയ്യാറ്റിൻകരയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത് പ്രവർത്തകന്റെ കാല് പൊട്ടി എല്ലും മാസവും ഉൾപ്പെടെ പുറത്തുവന്നിരുന്നു നിലയിലാണ്.
പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ 140 നിയോജക മണ്ഡലത്തിലും പ്രതിഷേധ പരിപാടി നടത്താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു. മേയറുടെ കത്തിനും പിൻവാതിൽ നിയമനങ്ങളെ പിന്തുണയ്ക്കുന്ന സർക്കാരിനെതിരെയുമുള്ള പ്രതിഷേധ മാർച്ചുകൾ തുടരുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login