Connect with us
48 birthday
top banner (1)

Kozhikode

പോലീസ് ഭീകരത: ഡെപ്യൂട്ടി കമ്മിഷണറെ സസ്പെന്റ് ചെയ്യണമെന്ന് കോൺഗ്രസ്‌

Avatar

Published

on

കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഹൈകോടതിയിലേക്ക്

Advertisement
inner ad

കോഴിക്കോട് : നവകേരള സദസിന്റെ മറവില്‍ കോഴിക്കോട് ജില്ലയില്‍ നടമാടിയത് പൊലീസ് നരനായാട്ടും ഡിവൈഎഫ്ഐ ഗുണ്ടാ അക്രമവുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍. എരഞ്ഞിപ്പാലത്തു കെഎസ്‌യു പ്രവര്‍ത്തകന്‍ ജോയല്‍ ആന്റണി ഉള്‍പ്പെടെയുള്ളവരെ ക്രൂരമായ രീതിയില്‍ കഴുത്തു ഞെരിച്ച് പരിക്കേല്‍പ്പിച്ച ഡപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജുവിനെതിരെ കേസെടുത്ത് സര്‍വ്വീസില്‍നിന്നും സസ്പെന്റ് ചെയ്യണം. ഈ ആവശ്യം ഉന്നയിച്ച് ഡിസിസി കേരള ഹൈക്കോടതിയില്‍ അഡ്വ. ബാബു ജോസഫ് കുറുവത്താഴ മുഖേന ഹരജി നല്‍കുമെന്നും പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു കഴുത്തില്‍ മാരകമായി മര്‍ദ്ദനമേല്‍പ്പിച്ചു. കുന്ദമംഗലത്ത് പടനിലത്ത് വെച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസും ഡിവൈഎഫ്ഐ ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പഴയ ഹെല്‍മെറ്റാണ് ഇപ്പോഴത്തെ ഡിവൈഎഫ്ഐയുടെ ആയുധം. പടനിലത്തെ അക്രമത്തിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്ഐ നേതാവ് പോലീസ് സ്റ്റേഷന്‍ അക്രമകേസില്‍ പ്രതിയാണ്. ഈ അക്രമത്തിന് ഇരയായവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടെയും പുരുക്ക് ഗുരുതരമാണ്. ഇത്തരം അക്രമികള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ജില്ലയിലെ പോലീസ് ആസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവരും.ജനാധിപത്യ സമരങ്ങളെ ക്രൂരമായി നേരിടുന്ന പിണറായിയുടെ പോലീസ് നടപയിലും ഡിവൈഎഫ്ഐ ഗുണ്ടാ അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ആറു മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തും. യുഡിഎഫ് വടകര നിയോകമണ്ഡലം കണ്‍വീനര്‍ കോട്ടയില്‍ രാധാകൃഷ്ണനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപി നേതൃത്വത്തില്‍ ഡിസംബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്ക് വടകര കോട്ടപറമ്പ് മൈതാനിയില്‍ പ്രതിഷേധ സംഗമം നടക്കും. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും പ്രവീണ്‍കുമാര്‍ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വീട്ടുകാര്‍ക്കൊപ്പം പോകാനാവില്ലെന്ന് പന്തീരാങ്കാവിലെ യുവതി

Published

on

കോഴിക്കോട്: വീട്ടുകാര്‍ക്കൊപ്പം പോകാനാവില്ലെന്ന് പന്തീരാങ്കാവിലെ യുവതി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് വിട്ടയച്ചു. ഡല്‍ഹിയിലേക്ക് തിരിച്ചുപോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പിന്നീട് യുവതി ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു.

ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

Advertisement
inner ad

ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. ഇതിന്റെയടക്കം അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തത്. കേസില്‍ പൊലീസ് കുറ്റപത്രമടക്കം തയാറാക്കി തുടങ്ങിയതിനിടെയാണ് യുവതി ഇതുവരെയുള്ള ആരോപണങ്ങളും മൊഴികളും മാറ്റിയ വിഡിയോ യുട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടത്.

സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പറഞ്ഞതെന്നായിരുന്നു യുവതിയുടെ തുറന്നുപറച്ചില്‍. നേരത്തെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ടയാള്‍ പലതവണ വിളിച്ചതിനെ തുടര്‍ന്നുള്ള തെറ്റിദ്ധാരണയുടെ പേരില്‍ ഭര്‍ത്താവ് തന്നെ അടിച്ചു എന്നത് നേരാണെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് യുവതി വിഡിയോയില്‍ പറഞ്ഞത്. രാഹുലിന്റെ അമ്മയോടും സഹോദരിയോടും മാപ്പുചോദിക്കുന്നതായും ഈ വിഡിയോയില്‍ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

crime

ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം ലൈവായി മോഷ്ടിച്ച യുവാവ് രക്ഷപ്പെട്ടു

Published

on

കോഴിക്കോട്: ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. പന്തീരാങ്കാവിൽ ഞായറാഴ്ച വൈകിട്ടാണ് യുവാവ് മദ്യം മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ കീഴ്പ്പെടുത്തി തട‍ഞ്ഞുവച്ചെങ്കിലും അൽപസമയത്തിനുള്ളിൽ ഇയാൾ രക്ഷപ്പെട്ടു.

Advertisement
inner ad

മൂന്നു പേരാണ് സംഘത്തിലുള്ളതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായി. മുൻപും മദ്യം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഷോപ് മാനേജർ എസ്. അരുൺ പറഞ്ഞു. വിശദമായ പരിശോധനകൾ നടത്തിവരികയാണ്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസിൽ കേസ് നൽകി. മോഷ്ടിക്കാൻ ശ്രമിച്ച ആളുടെ ഫോട്ടോയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement
inner ad
Continue Reading

Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

Published

on

കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഒന്നാംപ്രതി ഡോ. സി.കെ. രമേശന്‍ (42), മൂന്നാം പ്രതി എം.രഹന (33) നാലാം പ്രതി കെ.ജി. മഞ്ചു(43) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഹാജരാകാതിരുന്ന രണ്ടാം പ്രതി ഡോ. ഷഹനയ്ക്ക്് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ജൂലൈ 20ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement
inner ad

മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തത്. നേരേത്ത പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച് മുന്‍ സൂപ്രണ്ട് യൂണിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടര്‍മാരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Featured