Kerala
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ പൊലീസ് സ്റ്റേഷൻ മാർച്ച്, മ്യൂസിയം സ്റ്റേഷനിൽ ചെന്നിത്തല ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രാഷ്ട്രീയപകപോക്കലിനും മാധ്യമവേട്ടയ്ക്കുമെതിരേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്യും. പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും കള്ളക്കേസുകളിൽ കുടുക്കി പൊലീസ് വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
മ്യൂസിയം പോലീസ് സ്റ്റേഷൻ മാർച്ച് 11ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കൊല്ലം: സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് നാളെ പ്രതിഷേധ മാർച്ചുകൾ നടത്തും. കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗ്യമായാണ് ജില്ലയിലും മാർച്ചുകൾ സംഘടിപ്പിക്കുന്നത്. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശൂരനാട് പൊലീസ് സ്റ്റേഷൻ മാർച്ച് എഐസിസി അംഗം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കുണ്ടറ, ഏഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ മാർച്ചുകളും ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ മാർച്ച് എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ചടയമംഗലം പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ഉദ്ഘാടനം ചെയ്യും. ചിതറ പൊലീസ് സ്റ്റേഷൻ മാർച്ചും എം എം നസീർ ഉദ്ഘാടനം ചെയ്യും. ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടക്കുന്ന മാർച്ച് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് മുൻ കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്യും. പന്മന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഉദ്ഘാടനം ചെയ്യും. ചവറ ബ്ലോക്ക് കമ്മിറ്റിയുടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ മാർച്ചും കെ സി രാജൻ ഉദ്ഘാടനം ചെയ്യും. പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ പുനലൂർ പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി ആർ രാജശേഖരൻ ഉദ്ഘാടനം ചെയ്യും. പത്തനാപുരം ബ്ലോക്ക് കമ്മറ്റിയുടെ പത്തനാപുരം പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി അംഗം സി ആർ നജീബ് ഉദ്ഘാടനം ചെയ്യും. ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് മൂന്നിന് മാർച്ച് നടത്തും. ഈ മാസം 26ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിവിധ മാർച്ചുകളിൽ സർക്കാരിനെതിരായ പ്രതിഷേധം ഇരമ്പുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
Kannur
ഒടുവിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ ഒടുവിൽ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.
ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.
Kerala
ചേലക്കര നിയോജക മണ്ഡലത്തില്‍; 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു
തൃശൂര്‍: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13വരെ ചേലക്കര നിയോജക മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്
Thiruvananthapuram
മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു
ജഗതി,മേലാറന്നൂർ രാജീവ് നഗർ ഗവ:ക്വോർട്ടേഴ്സിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഇരുട്ടിലാക്കി മാസങ്ങളായി ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തിക്കുന്നില്ല.
പൊതു ജനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും
പരിഹാരമുണ്ടാകുന്നില്ല.
ജോലി കഴിഞ്ഞ് രാത്രി സമയത്തും കാൽനടയായി ക്വോർട്ടേഴ്സിൽ എത്തുന്നവർക്കും പഠനത്തിനായി പുറത്ത് പോയി വരുന്ന കുഞ്ഞുക്കൾക്കും വെളിച്ചമില്ലായ്മ രാത്രി യാത്രയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കോർട്ടേഴ്സുകൾ കുത്തി തുറന്ന് മോഷണം, വാഹന മോഷണം,ഇന്ധന മോഷണം, ടൂവീലറുകളുടെ പാട്ട്സ് മോഷണം എന്നിവ ഇരുട്ടിന്റെ മറവിൽ സ്ഥിരമായിരിക്കുകയാണ്. നിരവധി പരാതികളും കേസുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നടപടികളിലാണ്.
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജീവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.
KPCC മുൻ എക്സിക്യൂട്ടീവ് അംഗവും നേമം യു.ഡി.എഫ് ചെയർമാനുമായ
ശ്രീ: കമ്പറ നാരാണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ: ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി ആർ.റാഷിദ സ്വാഗതം ആശംസിച്ചു.
കോൺഗ്രസ് പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ, മണ്ഢലം പ്രസിഡന്റ് ശ്രീ:രഘുനാഥൻ നായർ, അസോസിയേഷൻ ഭാരവാഹികളായ അനിത വി.എ, മഹേശ്വരി.എ, വിനോദ് കുമാർ, കെ.ആർ രാജു സന്തോഷ്കുമാർ.എസ്, ശ്രീദേവി. കെ.സി, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login