Connect with us
48 birthday
top banner (1)

Kasaragod

പ്ലസ് ടു വിദ്യാർഥിയുടെ മരണം: കുമ്പള സ്റ്റേഷനിലേക്ക് കെഎസ്‌യു- യൂത്ത് കോൺ​ഗ്രസ് മാർച്ച്

Avatar

Published

on

കാസർ​ഗോഡ്: പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നു രാവിലെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. അതിനിടെ കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങി. വിദ്യാർഥികളെ പിന്തുടർന്ന എസ്‌ഐ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് നടപടി.എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റുകയല്ല, ഇവരെ സസ്പെൻഡ് ചെയ്ത് സ്വതന്ത്രമായ അന്വേ,ഷണം നടത്തണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടർന്നതാണ് അപകട കാരണമായതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഈ മാസം 25ന് സ്‌കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. കാർ നിർത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നിൽ നിർത്തിയ ജീപ്പിൽ നിന്നു പൊലീസുകാർ ഇറങ്ങി വിദ്യാർഥികളുടെ അടുത്തേക്ക് പോകുന്നതിനിടെ കാർ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 3 യുവാക്കൾ അറസ്റ്റിൽ

Published

on

ചിറ്റാരിക്കാൽ: വിദ്യാർഥിനികൾ ഉൾപ്പെടെ നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (19), ജസ്റ്റിൻ ജേക്കബ് (21) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് പിടികൂടിയത്.

Advertisement
inner ad

ഇവരെ പിന്നീട് റിമാൻ‍ഡ് ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നടപടി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചില വാട്സാപ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപെട്ടത്. ആദ്യം പൊലീസിൽ പരാതി നൽകാൻ പലരും മടിഞ്ഞു. പിന്നീട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 3 പേർ കുറ്റക്കാരായ യുവാക്കളെ പിടികൂടുന്നത്.

ഇവർക്കെതിരെ ഐടി ആക്ട് 67 എ പ്രകാരമാണ് പൊലിസ് കേസെടുത്തത്. ടെലിഗ്രാം ആപ്പിന്റെ സഹായത്തോടെ തയ്യാറാകുന്ന ഫോട്ടോകൾ യുവാക്കളുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെൽ വിഭാഗം കണ്ടെത്തിയതെന്നും സിനിമാ നടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങളും ഇത്തരത്തി‍ൽ മോർഫ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.ഇതേക്കുറിച്ചു പൊലീസ് വിശതഅന്വേഷണം നടത്തിവരികയാണ്.

Advertisement
inner ad
Continue Reading

Accident

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 16 കാരൻ പുഴയിൽ മുങ്ങിമരിച്ചു

Published

on

കാസർകോട്: കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 16 കാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. പന്ത്രണ്ടോടെ അരയി കാർത്തിക പുഴയിലാണ് സംഭവം. രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Continue Reading

Kasaragod

പടന്നക്കാട് പീഡനം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

Published

on

കാഞ്ഞങ്ങാട്: പടന്നക്കാട് പീഡനക്കേസ് പ്രതി പി.എ സലീമിനെ തെളിവെടുപ്പിനായി എത്തിച്ചു. പെൺകുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി എത്തിച്ചത്. നാട്ടുകാർ പ്രതിയായ സലീമിനെ കണ്ട് അക്രമാസക്തരായി. മുഖംമൂടി അണിയിച്ചാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. മുഖമൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ ബഹളം വെച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. മോഷണമായിരുന്നു ഉദ്ദേശമെന്നും, പെൺകുട്ടി ശബ്ദമുണ്ടാക്കുമോ എന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് സലിം പറയുന്നത്. പിന്നാലെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുറ്റങ്ങളെല്ലാം സലിം സമ്മതിച്ചിട്ടുണ്ട്.

Advertisement
inner ad

നാടിനെ നടുക്കിയ പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെപറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി പെൺകുട്ടിയുടെ വീടിനടുത്ത് താമസമാക്കിയ ഇയാൾ സംഭവം നടന്നതിനുശേഷം വീട്ടിൽ നിന്ന് മാറിയത് അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി സലിം തന്നെയെന്ന് ഉറപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും തെളിവുകളും സംഭവത്തിൽ നിർണായകമായി. പ്രതിയായ സലീമിന് മേൽപ്പറമ്പ് സ്റ്റേഷനിൽ പോക്സോ കേസും കുടകിൽ മാല മോഷണ കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.

Advertisement
inner ad
Continue Reading

Featured