Connect with us
48 birthday
top banner (1)

Kerala

കൊല്ലം ജില്ലയിൽ പ്രതിഷേധമിരമ്പി, പൊലീസ് സ്റ്റേഷനുകൾ നിശ്ചലം

Avatar

Published

on

ശക്തികുളങ്ങര :- പോലീസിനെ സർക്കാർ ക്രിമിനൽ സംഘമാക്കുകയാണെന്ന് UDF ജില്ലാ ചെയർമാൻ K C രാജൻ അഭിപ്രായപ്പെട്ടു. ജനാധിപത്യ രാജ്യത്ത് ഭരണം മാറ്റം ഉണ്ടാകുന്നതു് സർവ്വസാധാരണമാണെന്ന് പോലീസ് ഓർക്കുന്നതു നല്ലതായിരിക്കും.
നീതിനിർവ്വഹണം നിഷ്പക്ഷമാകണം, രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ കോൺഗ്രസ്സ് ചവറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്
മേച്ചേഴ്ത്ത് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ അരുൺ രാജ്, അഡ്വ. യൂസുഫ് കുഞ്ഞ്, ജീ സേതുനാഥ പിള്ള,ചവറ ഗോപകുമാർ,
ചക്കനാൽ സനൽകുമാർ. വിഷ്ണു വിജയൻ, മണ്ഡലം പ്രസിഡന്റുമാരായ S F യേശുദാസൻ , നിസ്സാർ കലതിക്കാട്, പുഷ്പ രാജൻ, അജയൻ ഗാന്ധിത്തറ, മനോഹരൻ , അഡ്വ. സുരേഷ്, ചിത്രാലയം രാമചന്ദ്രൻ, നേതാക്കളായ സുശീല , ആനക്കോട്ട് ശശി, അഡ്വ. ഷേണായീ, ബാബു ജീ പട്ടത്താനം, ചവറ ഹരീഷ്, ശരത് പട്ടത്താനം, പ്രഭ അനിൽ, ജിജി, റീനാ നന്ദിനി തുടങ്ങിയവർ പ്രസം​ഗിച്ചു.

പിണറായി സർക്കാരിന്റെ രാഷ്ട്രീയ പക പോക്കലിനും, ജന ദ്രോഹ ഭരണത്തിനും, മാധ്യമ വേട്ടക്കും എതിരെ തൃക്കോവിൽ വട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച്‌ കെ. പി. സി. സി. നിർവഹക സമിതി അംഗം അഡ്വ. എ. ഷാനവാസ്‌ ഖാൻ ഉത്‌ഘാടനം ചെയ്യ്തു, ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. എൽ. നിസാമുദീൻ അധ്യഷത വഹിച്ചു, പി. ശുചിന്ദ്രൻ, കായിക്കര നവാബ്, അഡ്വ. യൂ. വഹീദ, ഫൈസൽ കുളപ്പാടം, ഈ ആസാദ്, മുഖത്തല ഗോപിനാഥൻ, എ. നാസിമുദീൻ ലബ്ബ, റോബിൻ ജോർജ്, കെ. ആർ. സുരേന്ദ്രൻ, വിനോദ് കോണിൽ, ഷിഹാബുദീൻ, റ്റി. പി. ദിപുലാൽ, സ്‌റ്റിഫൻ നല്ലില, സുധീർ ചേരിക്കോണം, സമദ് കണ്ണനല്ലൂർ, കൊച്ചുമ്മൻ, ജയകുമാർ, ഹരികുമാർ പുലിയില, അബ്ദുൽ റഷീദ് കാട്ടുവിള, ഷാജഹാൻ, എ. എം. ഷമീർഖാൻ, വിനോദ് പേരയം, ഷമീർ സിംബിൾ,ഷഫീഖ് ചെന്താപ്പൂർ, ഷാനവാസ്‌, എ. ഈ. സുൾഫിക്കർ, അസിസ് മൈലാപ്പൂർ, ഷമീർ മുട്ടക്കാവ്, ചെറുമൂട് മോഹൻ, ചന്ദ്രശേഖരൻ, റോയി നല്ലില, വിൽ‌സൺ,ഹാഷിം മെമ്പർ, നിസാം പുന്നൂർ, അജി, ഷാഫി, സുൽഫി ചേലക്കര, റഷീദ്, നിഷാദ്, സജ്ജാദ്, ശിവാജി, മക്കുട്ടൻ, നിസാർ, ശിവജി, H. M. ഷെരീഫ്‌, ജയൻ തട്ടാർക്കോണം,ഇബ്രാഹിം കുട്ടി, എബ്രഹാം, മനോഹരൻ, ജേക്കബ് നല്ലില, ബിജു എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തി. കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗ്യമായാണ് ജില്ലയിലും മാർച്ചുകൾ സംഘടിപ്പിക്കുന്നത്. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശൂരനാട് പൊലീസ് സ്റ്റേഷൻ മാർച്ച് എഐസിസി അംഗം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ, ഏഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ മാർച്ചുകളും ഡോ. രാജശേഖരനാണ് ഉദ്ഘാടനം ചെയ്തത്.
കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ മാർച്ച് എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ​പ്രസിഡന്റ് ​ഗീതാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു, ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ചടയമംഗലം പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ഉദ്ഘാടനം ചെയ്തു. ചിതറ പൊലീസ് സ്റ്റേഷൻ മാർച്ചും എം എം നസീർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടക്കുന്ന മാർച്ച് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് മുൻ കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. പന്മന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഉദ്ഘാടനം ചെയ്തു. ചവറ ബ്ലോക്ക് കമ്മിറ്റിയുടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ മാർച്ചും കെ സി രാജൻ ഉദ്ഘാടനം ചെയ്തു. പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ പുനലൂർ പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി ആർ രാജശേഖരനും പത്തനാപുരം ബ്ലോക്ക് കമ്മറ്റിയുടെ പത്തനാപുരം പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി അംഗം സി ആർ നജീബും ഉദ്ഘാടനം ചെയ്തു.

Advertisement
inner ad

ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് മൂന്നിന് മാർച്ച് നടത്തും. ഈ മാസം 26ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിവിധ മാർച്ചുകളിൽ ആയിരങ്ങളാണ് അണിചേർന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured