പോലീസ് സ്റ്റേഷന് നേരെ ബോംബേറ് ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം ആര്യൻകോട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ പിടിയിൽ. ആര്യൻകോട് സ്വദേശികളായ അനന്തു, നിധിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ ബോംബെറിഞ്ഞത് മറ്റൊരു കേസിൽ പൊലീസ് തിരഞ്ഞതിന്റെ വൈരാഗ്യത്തിെലന്ന് മൊഴി.ഇന്നലെയാണ് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ യുവാക്കളാണ് രണ്ട് തവണയായി പെട്രോൾ ബോംബ് എറിഞ്ഞത്. അതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു സംഘം യുവാവിനെ കുത്തിപരുക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ഇന്നലെ മുതൽ തിരച്ചിൽ ശക്തമാക്കി.

Related posts

Leave a Comment