Connect with us
inner ad

Featured

ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസെ‌ടുക്കണം: കെ.സി. വേണു ​ഗോപാൽ

Avatar

Published

on

ന്യൂഡൽഹി: സി.പി.എം മുഖപത്രം ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻറെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ശക്തിധരൻറെ ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുകയോ കേസെടുക്കുകയോ ചെയ്യുന്നില്ല. 10 വർഷം മുമ്പ് ഡ്രൈവർ പറഞ്ഞതിൽ കെ. സുധാകരനെതിരെ കേസെടുക്കുന്ന പൊലീസ്, ശക്തിധരൻറെ വെളിപ്പെടുത്തലിൽ കേസെടുക്കേണ്ടതല്ലേയെന്നും വേണുഗോപാൽ ചോദിച്ചു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ദുരൂഹമായ ഗൂഢാലോചനയാണ് കേരളത്തിൽ നടക്കുന്നത്. മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് അവരുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ ശ്രമിക്കുന്നത്. പിണറായി സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണിത്. കോൺഗ്രസിനെ പരാജയപ്പെടുത്താനുള്ള രഹസ്യ നീക്കവും ഇതിന് പിന്നിലുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി.വേണുഗോപാൽ. പ്രധാനമന്ത്രി ഏക വ്യക്തി നിയമം ചർച്ചയാക്കുന്നത് മണിപ്പൂർ അടക്കമുള്ള ദേശീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ്. ബിജെപി കർണാടകയിൽ പയറ്റിയ തന്ത്രം മധ്യപ്രദേശിലും പയറ്റുകയാണെന്നും കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജനങ്ങൾക്കായി ഒന്നും ചെയ്യാത്ത ഭരണമാണ് മോദി സർക്കാരിന്റേത്. വർഗീയ ധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനുള്ള രാഷ്ട്രീയമാണ് മോദി നടത്തുന്നത്. വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന വിഷയങ്ങളിൽ അവർ ഗവേഷണം നടത്തുന്നു. ഏകീകൃത സിവിൽ കോഡ് വിഷയം ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നതും അതിൻറെ ഭാഗമാണ്.

ദേശീയ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചാണ് അദ്ദേഹം ആദ്യം ഉത്തരം പറയേണ്ടത്. മണിപ്പൂർ കത്തുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. സമാധാനത്തിന് ആഹ്വാനം ചെയ്യാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളത്തിൽ വന്ന് ക്രൈസ്തവ സ്നേഹം വിളമ്പുന്ന പ്രധാനമന്ത്രി മണിപ്പൂരിൽ വ്യാപകമായി ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടിട്ടും ഒന്നും മിണ്ടിയില്ല. മണിപ്പൂർ കലാപം ഉണ്ടായപ്പോൾ അവിടേക്ക് പോകാൻ തുനിഞ്ഞ രാഹുൽ ഗാന്ധിക്ക് സന്ദർശനാനുമതി നിഷേധിച്ചു. ജനങ്ങളെ ഒന്നിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള ദൗത്യവുമായിട്ടാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നത്. ഗൗരവമേറിയ ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

രാജ്യത്തിൻറെ നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഐക്യത്തെ കുറിച്ച് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. മോദി സർക്കാർ ഇനിയും തുടരുന്നത് സങ്കൽപ്പിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured

മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

Published

on

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തിൽ സമാപിച്ചത്. ഉച്ചയ്ക്ക് ശേഷം മനോരമ ജംഗ്‌ഷനിൽ നിന്ന് സ്‌ഥാനാർഥി പര്യടനം പുനഃരാരംഭിക്കുമ്പോഴും പ്രവർത്തകരും സ്‌ഥാനാർഥിയും ഉന്മേഷവാന്മാരായിരുന്നു.

ഇന്ത്യയെ വീണ്ടെടുക്കാൻ വോട്ട് വിനിയോഗിക്കണമെന്നും എംപി എന്ന നിലയിലുള്ള പ്രവർത്തനങ്ങളും മണ്ഡലത്തിൽ തുടക്കമിട്ട നൂതനമായ പദ്ധതികളും വിലയിരുത്തണമെന്നും വോട്ടർമാരോട് സ്‌ഥാനാർഥിയുടെ അഭ്യർഥന. സംസ്‌ഥാന സർക്കാർ തുടർച്ചയായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി. പൂക്കളും ഷാളുകളുമൊക്കെയായി എത്തിയ പ്രവർത്തകരുടെയും അമ്മമാരുടെയും കുട്ടികളുടേയുമെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് ഹൈബി ഈഡൻ ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ടത്. പുല്ലേപ്പടിയിലും കതൃക്കടവിലുമെല്ലാം വാദ്യ മേളങ്ങളോടെയാണ് സ്‌ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചത്. പത്മ ജംഗ്‌ഷനിലും നോർത്ത് ഓട്ടോ സ്റ്റാൻഡിലുമെല്ലാം ഓട്ടോറിക്ഷ തൊഴിലാളികളടക്കം ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചെത്തി. കതൃക്കടവിൽ സ്വീകരണ യോഗം സമാപിക്കുമ്പോഴേക്കും ഉത്‌സവ പ്രതീതിയിലായിരുന്നു നാട്ടുകാരും പ്രവർത്തകരും

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Published

on

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്. പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

Continue Reading

Featured