Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉടൻ അന്വേഷണം നടത്തണം: ചെന്നിത്തല

Avatar

Published

on

തിരുവനന്തപിരം: ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഗവൺമെന്റും പോലീസും കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. ഇത്രയും ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. പൊലീസ് ഉടനടി എഫ്ഐആർ തയാറാക്കി അന്വേഷണം നടത്തണണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

എവിടെവച്ചാണോ കേസിനാസ്പദമായ സംഭവം നടന്നത് അവിടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതു കൊണ്ടാണ് കേസ് തേച്ച് മായ്ച്ചു കളയാൻ പരാതി ADGP ക്ക് കൈമാറിയത്, ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല.
ഇവിടെ BJP യും CPM ഉം തമ്മിലുള്ള കള്ളക്കളിയാണ് നടക്കുന്നത്. ഇപ്പോൾ കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നത് കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാൻ കഴിയില്ലായെന്നാണ് , ഇതു സംബന്ധിച്ച് പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാൻ കഴിയുവെന്നാണ് വി. മുരളീധരന്റെ ഭാഷ്യം. ഇന്ത്യയിലെമ്പാടും കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്സെടുത്ത് വേട്ടയാടുന്നത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ? ഇ.ഡിയും സിബിഐ ഉം മറ്റ് എക്കണോമിക് ഒഫൻസ് ഡിപ്പാർട്ടുമെന്റുകളും ഇക്കാര്യങ്ങൾ അന്വേഷിക്കില്ല. അതാണ് BJP യും CPM ഉം തമ്മിലുള്ള കള്ളക്കളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഈ കള്ളക്കളിയാണ് നടന്നത്.

Advertisement
inner ad

ബെന്നി ബെഹനാൻ കൊടുത്ത പരാതി ADGP ക്ക് കൈമാറി രക്ഷപ്പെടാമെന്ന് ധരിക്കേണ്ട. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ കടുത്ത സി പി എം സൈബർ ആക്രമണമാണ് അദ്ദേഹത്തിനു നേരെ യുള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിക്കുകയാണ്.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണ്. ബാങ്ക് ലോൺ അടക്കം എടുത്താണ് നിർമ്മിച്ചത് അല്ലാതെ കള്ളപ്പണംകൊണ്ട് പണി തീർത്തതല്ല രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്. മാധ്യമ പ്രവർവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ചെന്നിത്തല പറഞ്ഞു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Health

ഡോ. മിധുൻ എം ന് പുരസ്ക്കാരം

Published

on


തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.

Continue Reading

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്

Continue Reading

Featured