പോലീസ് സല്യൂട്ട് നല്‍കുന്നില്ലഃ തൃശൂര്‍ മേയര്‍ ഡിജിപിക്ക് പരാതി നല്‍കി

തൃശൂര്‍ഃ നഗരപിതാവിനെ പോലീസ് വേണ്ട വിധത്തില്‍ വണങ്ങുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍. പല തവണ ആവശ്യപ്പെട്ടിട്ടും പോലീസ് മുഖം തിരിച്ചെന്നും തന്നെ സല്യൂട്ട് ചെയ്യാന്‍ പോലീസിനു നിര്‍ദേശം നല്‍കുന്ന‌ ഉത്തരവിറക്കണണെന്നും ആവ‌ശ്യപ്പെട്ട് മേയര്‍ എം.കെ. വര്‍ഗീസ് ഡിജിപിക്ക് കത്തു നല്‍കി. എന്നാല്‍ ഇതിന്മേല്‍ നടപടിയെടുക്കാതെ മുന്‍ ഡിജിപി ലോക്നാഥ് ബെഹറ സ്ഥാനമൊഴിയുകയും ചെയ്തു.

ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നവര്‍ക്കു ശേഷം കോര്‍പ്പറേഷന്‍ മേയറാണ് സംസ്ഥാന പ്രോട്ടോകോള്‍ പദവിയില്‍ വരുന്ന മൂന്നാമന്‍. ഈ പദവിയെ പോലീസ് ആദരിക്കണമെന്നാണ് വര്‍ഗീസിന്‍റെ വാദം. ഈ ആവശ്യമുന്നയിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍, എംഎല്‍എ എന്നിവര്‍ക്കും മേയര്‍ ഇതുസംബന്ധിച്ചു പരാതി നല്കിയിരുന്നു. ഫലമില്ലാത വന്നപ്പോളാണ് ഡിജിപിയെ സമീപിച്ചത്. മറുപടി കിട്ടുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനിരിക്കയാണ് മേയര്‍.

Related posts

Leave a Comment