Connect with us
48 birthday
top banner (1)

Featured

ഡ്രൈവറുടെ മൊഴിയിൽ കേസെടുത്തവർ പത്രപ്രവർത്തകന്റെ വെളിപ്പടുത്തലിലും കേസെടുക്കണം: സതീശൻ

Avatar

Published

on

  • പനയോലയിൽ പണം കൊണ്ടുപോയവരെ വെളിച്ചത്തു നിർത്തണം

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെതിരെ മുൻ ഡ്രൈവറുടെ പഴയകാല മൊഴിയനുസരിച്ച് വീണ്ടും കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളുടെ ശരശയ്യയിൽ നിൽക്കുന്ന സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മന:പൂർവം കള്ളക്കേസുകളുണ്ടാക്കുകയാണ്. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി ശക്തിധരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
സി.പി.എം ഗുണ്ടകൾ കൊലക്കത്തിയുമായി നിൽക്കുന്ന സ്ഥലത്തേക്ക് സുധാകരനെ കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയതിനാണ് ഡ്രൈവറെ നീക്കംചെയ്തത്. പുറത്താക്കിയതിന്റെ വിദ്വേഷം തീർക്കാൻ കാലങ്ങളായി വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരാളുടെ പഴയകാല മൊഴിയാലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അന്വേഷിക്കുന്നതിൽ യാതൊരു വിരോധവുമില്ല. പക്ഷെ
വിവിധ ആളുകളിൽ നിന്നും ശേഖരിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസിൽ വച്ച് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തൽ. ജാഥ നടത്തുന്ന സമയത്ത് കലൂരിലെ ദേശാഭിമാനിയിൽ രണ്ട് ദിവസം താമസിക്കാൻ സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാരുമല്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇത് കൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവർത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തയാളുടേതാണ് ഈ വെളിപ്പെടുത്തൽ. അതേക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സതീശൻ ചോദിച്ചു.
പത്ത് ലക്ഷം രൂപം എണ്ണിക്കൊടുക്കുന്നത് കണ്ടെന്ന മോൻസന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. ഇവിടെ പത്ത് ലക്ഷമല്ല രണ്ടു തവണയായി രണ്ട് കോടി അമ്പത്തഞ്ച് ലക്ഷം കൊണ്ട് പോകുന്നത് കണ്ടെന്ന മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാൾക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താത്തത്? ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയിൽ നിന്ന് മാറി നിന്ന് അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറുണ്ടോ? ഡ്രൈവറുടെ മൊഴിയിൽ സുധാകരനെതിരെ കേസെടുത്തവർ പണം എണ്ണിത്തിട്ടപ്പെടുത്തി നൽകിയ ആളുടെ വെളിപ്പെടുത്തലിൽ കേസെടുക്കാതിരിക്കുന്നത് ഇരട്ടനീതിയാണ്.

കെ. സുധാകരനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത മുഖ്യമന്ത്രി ദേശാഭിമാനി മുൻ പ്രത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തലിലും കേസെടുക്കണം. ഇതിനേക്കാൾ ഗുരുതര വെളിപ്പെടുത്തലുണ്ടെന്നാണ് ശക്തിധരൻ പറയുന്നത്. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലിൽ അദ്ദേഹം ഉറച്ച് നിൽക്കുന്നുമുണ്ട്. പണം എങ്ങോട്ടാണ് കൊണ്ടു പോയതെന്നും എവിടെ നിന്നാണ് പണം കിട്ടിയതെന്നും അന്വേഷിക്കണം. ഏത് മന്ത്രിയുടെ കാറിലാണ് പണം കൊണ്ട് പോയത് എന്ന് ശക്തിധരൻ തന്നെ വെളിപ്പെടുത്തട്ടെ. ദേശാഭിമാനിക്ക് ചെമ്പോല, കൈതയോല തുടങ്ങി ഓലകളോട് ഒരു പ്രത്യേക സ്‌നേഹമാണെന്നും സതീശൻ പരിഹസിച്ചു.

ലീഡ് എന്ന ഓൺലൈൻ മാധ്യമത്തിലൂടെ ബംഗലുരുവിലൈ മാധ്യമ പ്രവർത്തകയായ സന്ധ്യ രവിശങ്കർ ഗുരുതരമായ വെളിപ്പെടുത്തലാണ് പിണറായി വിജയനെതിരെ നടത്തിയിരിക്കുന്നത്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മുതലാളിമാരുമായി ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 1500 ഏക്കർ സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലും സ്വന്തമാക്കിയെന്നാണ് വെളിപ്പെടുത്തൽ. 2018-ൽ നെൽവയൽ നീർത്തട നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് ഈ സ്ഥലങ്ങളെ തരം മാറ്റുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്ന് വന്നിരുന്നു. അന്ന് പ്രതിപക്ഷം ഭേദഗതി ബിൽ കീറിയെറിഞ്ഞിരുന്നു. മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷിക്കണം. അല്ലെങ്കിൽ അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മുഖ്യമന്ത്രി തയാറാകണം. വെളിപ്പെടുത്തലുകൾ നിരവധിയുണ്ട്. മാധ്യമ പ്രവർത്തക നടത്തിയ വെളിപ്പെടുത്തൽ പ്രതിപക്ഷത്തിന് എതിരെ ആണെങ്കിൽ എപ്പോഴോ കേസെടുത്ത് അന്വേഷണം നടത്തുമായിരുന്നു. ഭരണം കയ്യിലുണ്ടെന്ന് കരുതി കുറച്ച് പേർക്ക് മാത്രം നീതി നടപ്പാക്കുക, മറ്റുള്ളവർക്ക് നീതി നിഷേധിക്കുകയും ചെയ്യുന്നതാണോ സർക്കാരിന്റെ രീതി?

Advertisement
inner ad

സ്വപ്‌നയുടെ വെളിപ്പെടുത്തലിനാണോ മോൻസന്റെ വെളിപ്പെടുത്തലിനാണോ ശക്തിധരന്റെ വെളിപ്പെടുത്തലിനാണോ സുധാകരൻ പുറത്താക്കിയ ഡ്രൈവറുടെ മൊഴിക്കാണോ വിശ്വാസ്യത? കോൺഗ്രസ് നേതാക്കൾക്കെതിരെ ആരെങ്കിലും പറഞ്ഞാൽ ആപ്പോൾ തന്നെ കേസെടുക്കും. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളിൽ സർക്കാരിനും പൊലീസിനും നിശബ്ദതയാണ്. ഇത് കാട്ടുനീതിയാണ്. ഇതേ കേരളമാണെന്നും ജനങ്ങൾ ഇതെല്ലാം നേക്കിക്കാണുന്നുണ്ടെന്നും ഓർക്കണം. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന് വന്ന 5 ഗുരുതര ആരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും.

റിട്ടയർ ചെയ്ത ടീച്ചറിന്റെ ശമ്പളം വരെ വിജിലൻസ് അന്വേഷിക്കുന്നുണ്ടല്ലോ. സുധാകരന്റെ കുടുംബത്തിനെതിരായ അന്വേഷണത്തിൽ കാട്ടിയ താൽപര്യം ഈ വെളിപ്പെടുത്തലിലും ഉണ്ടോയെന്ന് അറിയണം. ഒരു സർക്കാർ ഒരു പോലുള്ള വിഷയങ്ങളിൽ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങൾ വിലയിരുത്തട്ടെ. ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത സർക്കാരിനുണ്ട്.

Advertisement
inner ad

പനി വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നത് എന്തിന്

കേരളത്തിൽ ജനങ്ങൾ പനി പിടിച്ച് മരിക്കുകയാണ്. എത്ര പേർ ആശുപത്രികളിലുണ്ടെന്നത് പുറത്ത് പറയരുതെന്ന് ഡി.എം.ഒമാരോട് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്. എന്തിനാണ് രഹസ്യമാക്കി വയ്ക്കുന്നത്? പനി പിടിച്ച് ആശുപത്രിയിൽ കിടക്കുന്നവർക്ക് മരുന്ന് നൽകാൻ പോലും കഴിയുന്നില്ല. രോഗികളെ നോക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. രോഗികൾ കട്ടിലിനടിയിലും വരാന്തയിലുമൊക്കെ കിടക്കുകയാണ്. കോവിഡ് മഹാമാരിക്കാരലത്ത് 25000 പേരുടെ മരണം മറച്ചുവച്ച സർക്കാരാണിത്. പിന്നീട് അതെല്ലാം പുറത്ത് വന്നു. ഇപ്പോൾ പനിബാധിച്ച് കിടക്കുന്നവരുടെ വിവരങ്ങളും മറച്ചുവയ്ക്കുകയാണ്. ഭരിക്കുന്നതിന് പകരം സർക്കാർ ധനസമ്പാദനത്തിലും അഴിമതിയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisement
inner ad

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured

ഉമ്മൻ ചാണ്ടിയെ ഓർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര നിമിഷം പൂർത്തിയാകില്ല; സ്‌പീക്കർ എ.എൻ. ഷംസീർ

Published

on

തിരുവനന്തപുരം: ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്ന് സ്‌പീക്കർ എ. എൻ. ഷംസീർ. മദർഷിപ്പിൻ്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സ്പീക്കർ ഇങ്ങനെ കുറിച്ചത്. ചടങ്ങിൽ പങ്കെടുത്തെങ്കിലും സ്‌പീക്കർക്ക് പ്രസംഗിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല.

വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറുമെന്നും ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured