Connect with us
top banner (3)

Cinema

നടൻ വിനായകനെ ജാമ്യത്തിൽ വിടാൻ പൊലീസ് ഒത്തുകളിച്ചു, മൂന്നു വർഷം വരെ തടവെന്ന് ഡിസിപി

Avatar

Published

on

കൊച്ചി: നടൻ വിനായകന്റെ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പൊലീസ് ഒത്തു കളിച്ചെന്ന് ആരോപണം. മദ്യപിച്ചെത്തി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ നടൻ വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്നാണു പരാതി. നടന്റെ സിപിഎം ബന്ധമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. എന്നാൽ, മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നു ഡിസിപി എസ്. ശശിധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ വിനായകൻ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് പോലീസിനെ വിളിച്ച്‌ വരുത്തുകയായിരുന്നു. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കുടുംബവഴക്കിന് കാരണമെന്ന് മനസ്സിലാക്കിയ പോലീസ് രണ്ടുവശവും കേട്ട ശേഷം തർക്കം പരിഹരിച്ച് മടങ്ങാൻ ഒരുങ്ങി. എന്നാൽ നിങ്ങൾ ഒരു വശം മാത്രമേ കേൾക്കുന്നുള്ളൂ എന്നും സ്ത്രീകൾ പറയുന്നത് മാത്രമാണ് വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയാണ് വിനായകൻ ഫ്ലാറ്റിൽ എത്തിയ വനിത പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. എന്നാൽ പിന്നീട് ഏഴരയോടെ മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തിയ വിനായകൻ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. സ്റ്റേഷനിൽ വച്ച്‌ വിനായകൻ പുകവലിക്കുകയും ചെയ്തു. പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകൻ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്‌ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. പിന്നീട് വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് അയക്കുകയായിരുന്നു.
എന്നാൽ ഇതിനെതിരെ ഉമ തോമസ് എംഎൽഎ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിൻറെ പ്രിവിലേജാണോ’. അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നായിരുന്നു ഉമ തോമസ് എംഎൽഎ യുടെ ആരോപണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതേസമയം മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നു കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല.പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വിഡിയോ പരിശോധിച്ച്‌ കണ്ടെത്തും. അസഭ്യം പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള വകുപ്പ് കൂടി ചുമത്തും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരൻ വ്യക്തമാക്കി.

പൊതു സ്ഥലത്ത് സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു

Published

on

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ (37) മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെ ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. ജനറൽ ഹോസ്പിറ്റലിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടനാണ് ജോണി വാക്ടര്‍. ‘അക്രമികള്‍ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു വന്ന നടനെ മോഷ്ടാക്കള്‍ വെടിവെയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’.- വാക്ടറുടെ അമ്മ സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. അതേസമയം, പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, ഇവരുടെ വിശദാംശങ്ങൾ മറച്ചുവെച്ചിരിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്‌കാര്‍ലെറ്റ് പറഞ്ഞു.

വാക്ടറുടെ മരണം അദ്ദേഹത്തിന്റെ ഏജന്റ് ഡേവിഡ് ഷൗളാണ് സ്ഥിരീകരിച്ചത്. “ജോണി വാക്ടർ ഒരു അത്ഭുതകരമായ മനുഷ്യനായിരുന്നു. തൻ്റെ കരവിരുതിൽ പ്രതിബദ്ധതയുള്ള ഒരു പ്രതിഭാധനനായ നടൻ മാത്രമല്ല, അവനെ അറിയുന്ന എല്ലാവർക്കും ഒരു യഥാർത്ഥ ധാർമ്മിക മാതൃക. കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ഒരിക്കലും കൈവിടാത്ത മനോഭാവത്തിനും വേണ്ടി നിലകൊള്ളുന്നു. വെല്ലുവിളി നിറഞ്ഞ ഒരു തൊഴിലിൻ്റെ ഉയർച്ച താഴ്ച്ചകളിൽ, അവൻ എപ്പോഴും തല ഉയർത്തിപ്പിടിച്ച് തൻ്റെ ഏറ്റവും മികച്ചതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

‘ഇല്ലുമിനാറ്റി’ പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്: ബിഷപ്പ് ജോസഫ് കരിയിൽ

Published

on

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇല്ലുമിനാറ്റി എന്ന ഗാനം ക്രൈസ്തവിശ്വാസത്തിന് എതിരാണെന്നും ബിഷപ്പ് പറഞ്ഞു. മെയ് 20 ന് വിദ്യാർത്ഥികളുമായി നടന്ന സംവാദ പരിപാടിയിലാണ് ബിഷപ്പ് വിമർശനം ഉന്നയിച്ചത്.

ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരെ നിൽക്കുന്ന സംഘടനയാണ്. എന്നാൽ പലർക്കും ഇക്കാര്യത്തിൽ വ്യക്തമായ ധാരണയില്ല.
മുഴുവൻ സമയവും അടിയും ഇടിയും കുടിയുമാണ് ആവേശം സിനിമയിൽ. ബാറിലാണ് മുഴുവൻ സമയവും അതുപോലെ പ്രേമല് സിനിമയും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ

Published

on

‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നതുമാണ് ഇളയരാജയുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Continue Reading

Featured