Connect with us
48 birthday
top banner (1)

Alappuzha

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പൊലീസ് കേസെടുത്തു

Avatar

Published

on

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പൊലീസ് കേസെടുത്തു. നിഖിലിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കായംകുളം എംഎസ്എം കോളേജിലെ എസ്എഫ് ഐ നേതാവ് നിഖിൽ എം തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അന്വേഷണം കോളേജിലേക്കും നിളുകയാണ്. കായംകുളം പൊലീസ് കേരള സര്‍വകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു. എന്നാൽ സർട്ടിഫിക്കറ്റ് പരിശോധിച്ച കോമേഴ്സ് വിഭാഗം മേധാവി കൺവീനറും കോളേജ് സൂപ്രണ്ട് അംഗവുമായ അഡ്മിഷൻ കമ്മിറ്റിയെ സംരക്ഷിക്കുകയാണ് എം എസ് എം കോളേജ് പ്രതികരിച്ചു. ഇതിനിടെ, വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി.

അതേസമയം കായംകുളം വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു. സംഭവത്തിന്‍റെ വിശദാംശങ്ങൾ ഗവർണർ ആരാഞ്ഞു. കേരള സർവകലാശാല വിസിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. വി സി ഗവർണരെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും.

Advertisement
inner ad

Alappuzha

കായംകുളത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Published

on

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീ പിടിക്കുന്നതിന് തൊട്ടുമുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് പൊടുന്നനെ തീപടര്‍ന്നത്. മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കായംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിയമർന്നു.

Advertisement
inner ad
Continue Reading

Alappuzha

ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

Published

on

ചേർത്തല: ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപമാണ് കൃത്യം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു . കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് നിഗമനം.
ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ആരതിയെ വഴിയിൽ തടഞ്ഞുനിർത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയില്‍ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസ്; പ്രതികളെ വെറുതെവിട്ടു

Published

on

ആലപ്പുഴ: ഉത്സവസ്ഥലത്ത് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ 18 പ്രതികളെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി വെറുതെവിട്ടു.ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തെ മാരയാധുങ്ങള്‍ കാട്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെവിട്ടത്.

2008ലാണ് കേസിനാസ്പദമായ സംഭവം.മൂന്ന് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ പോലീസുകാരന്‍ മൂന്നാഴ്ച എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രതികള്‍ക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപെട്ടുവെന്ന് കണ്ടെത്തിയാണ് കുറ്റാരോപിതരെ വെറുതെവിട്ടത്.പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പി.റോയ്, ബി.ശിവദാസ്, ജി. പ്രിയദര്‍ശന്‍ തമ്പി, പി.പി. ബൈജു, വി. ദീപക് എന്നിവര്‍ ഹാജരായി.

Advertisement
inner ad
Continue Reading

Featured