തിരുവഞ്ചൂരിന്‍റെ മൊഴിയെടുത്തു

തിരുവനന്തപുരം: വധഭീഷണി നേരിടുന്ന മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു. എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കും കുടുംബത്തിനും നേര്‍ക്ക് ജയില്‍പ്പുള്ളിയുടെ വധഭീഷണിയുണ്ടെന്നു കാണിച്ച് തിരുവഞ്ചൂര്‍ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലാരെങ്കിലുമാണ് തനിക്കും കുടുംബത്തിനും എതിരേ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.

തന്‍റെ ജീവിതം തകര്‍ത്ത മുന്‍‌ ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയില്‍ ശിക്ഷ അുഭവിക്കുന്ന ആളാണു കത്തിനു പിന്നിലെന്നു വ്യക്തമാണ്. പത്തു ദിവസത്തിനുള്ളില്‍ നാട് വിട്ടു പോയില്ലെങ്കില്‍ തിരുവഞ്ചൂരിനെയും ഭാര്യയെയും മക്കളെയും വധിക്കുമെന്നു കാണിച്ച് ഇന്നലെയാണ് അദ്ദേഹത്തിന് തിരുവനന്തപുരത്തെ മേല്‍വിലാസത്തില്‍ കത്ത് ലഭിച്ചത്. കത്ത് എഴുതിയ ആളുടെ പേരില്ല. കത്ത് ഉള്‍പ്പെടെ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്കു കൈമാറി.

കത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment