വീണ്ടും പോലീസ് കാടത്തം ; തിരുവനന്തപുരത്ത് മത്സ്യക്കച്ചവടം നടത്തിയ സ്ത്രീയുടെ മത്സ്യക്കൊട്ട റോഡിലേക്ക് തട്ടിത്തെറിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കരമന പാലത്തിന് സമീപം മത്സ്യ കച്ചവടം നടത്തിയ വലിയതുറ വേളാങ്കണ്ണി ജംഗ്ഷനു സമീപം താമസിക്കുന്ന മേരി പുഷ്പം എന്ന സ്ത്രീക്കുനേരെയാണ് പോലീസ് അതിക്രമം ഉണ്ടായതായി പരാതി ഉയരുന്നത്.കരമന പോലീസ് സ്ത്രീ മത്സ്യ വ്യാപാരം നടത്തുമ്പോൾ അതുവഴി കടന്നുവരികയും മത്സ്യ വ്യാപാരം അവിടെ തുടരാൻ പറ്റില്ലെന്ന നിർദേശം നൽകുകയുമായിരുന്നു. പോലീസ് നിർദ്ദേശമനുസരിച്ച് തന്റെ വ്യാപാര വസ്തുക്കൾ മാറ്റുന്നതിന് വേണ്ടി തയ്യാറെടുക്കുമ്പോൾ ആയിരുന്നു പോലീസ് തിരികെ വന്നു മത്സ്യക്കൊട്ട തട്ടിത്തെറിപ്പിച്ചതെന്ന് അവർ പരാതിയിൽ പറയുന്നു.

Related posts

Leave a Comment