പോലീസ് മര്‍ദ്ദനത്തില്‍ കെ യു ഡബ്ല്യൂ ജെ പ്രതിഷേധിച്ചു


മലപ്പുറം : പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ പൊലീസ് അന്യായമായി മര്‍ദിച്ചതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു പ്രതിഷേധ സംഗമം. റിയാസിനെ മര്‍ദിച്ച തിരൂര്‍ സി ഐ ഫര്‍സാദിനെതിരെ കര്‍ശന നടപടിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പ്രതിഷേധ സംഗമം കെയുഡബ്ല്യൂ ജെ സംസ്ഥാന കമ്മിറ്റി അംഗം എസ് മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദീന്‍ മുബാറക്, ജോയിന്റ് സെക്രട്ടറി പി ഷംസീര്‍, ട്രഷറര്‍ സി വി രാജീവ്, സുരേഷ് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. കെ യു ഡബ്ല്യൂ ജെ ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായ പി ഡി ഷിബി, വി പി നിസാര്‍, അബ്ദുള്‍ ഹയ്യ്, കെ ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment