പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു

മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി  റിയാസിനെ  അകാരണമായി മര്‍ദ്ധിച്ച പോലീസ് നടപടിയില്‍ കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് ഭരണഘടന ഉറപ്പുനല്‍കുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്നിരിക്കെ നിസ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍ .  സ്വതന്ത്ര്യ പത്ര പ്രവര്‍ത്തനം നടത്തുന്ന ഉത്തരവാദിത്വപ്പെട്ട മദ്ധ്യമ പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ധിക്കുന്ന നിയമപലകാരുടെ നടപടി നീതീകരിക്കാന്‍ കഴിയില്ലെന്ന് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു . ഈ അതിക്രമത്തില്‍  ശക്തിയായി പ്രതിഷേധിക്കുന്നുതായി ജില്ല പ്രസിഡണ്ട് പി ശംസുദ്ധീന്‍ സെക്രട്ടറി വി അബ്ദുറഹിമാന്‍ ട്രഷറര്‍ ഉമ്മര്‍ പെരിന്തല്‍ മണ്ണ  എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

Related posts

Leave a Comment