Ernakulam
കൊച്ചി നഗരപരിധിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും ഹോണ്‍ മുഴക്കുന്നതും നിരോധിച്ച് പോലീസ് ഉത്തരവ്
കൊച്ചി : കൊച്ചി നഗരപരിധിയില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യുന്നതും ഹോണ്‍ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച് പൊലീസ് ഉത്തരവ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.
നഗരപരിധിയിലെ പ്രധാന റോഡുകളോട് ചേര്‍ന്നുള്ള കോടതികള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങള്‍ സൈലന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോടതികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 100 മീറ്റര്‍ പരിധിയിലുള്ള നിരത്തുകളില്‍ സ്റ്റേജ് കാരിയറുകള്‍, ഓട്ടോറിക്ഷകള്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റിതര വാഹനങ്ങള്‍ എന്നിവ അപകടം തടയാനല്ലാതെ ഹോണ്‍ മുഴക്കരുത്.
സ്വകാര്യബസുകളും ഓട്ടോറിക്ഷകളും നിരത്തുകളില്‍ ഇടതുവശം ചേര്‍ന്ന് മാത്രം സഞ്ചരിക്കണം. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല. നിര്‍ദിഷ്ട വേഗത്തില്‍ കൂടുതല്‍ ഈ വാഹനങ്ങള്‍ ഓടിക്കരുതെന്നും കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
Ernakulam
ലൈഫ് മിഷൻ അഴിമതിക്കേസ് ; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
Business
കസ്റ്റമറുടെ ജന്മദിനത്തിൽ, അപ്രതീക്ഷിത സമ്മാനമൊരുക്കി ഫെഡറൽ ബാങ്ക്

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ബാങ്കിലെത്തിയ കസ്റ്റമർക്ക് അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ഞെട്ടിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ. ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ കസ്റ്റമറായ ജോളി സെബാസ്റ്റ്യൻ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാർ സർപ്രൈസ് ആയി കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കിയത്.
ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാർവത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിർത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറൽ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിൻ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജോളി സെബാസ്റ്റ്യനു വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.
Ernakulam
ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വം; 500കോടി രൂപ പിഴ ചുമത്തുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നും വേണ്ടിവന്നാല്‍ അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ‌് നൽകി.സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാല്‍ തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ഇതിലൂടെ ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. വിശദമായി പരിശോധിച്ച് വേണ്ടിവന്നാല്‍ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login