Connect with us
48 birthday
top banner (1)

Featured

ഗൺമാൻ രാജിനെതിരേ പൊലീസിൽ പൊട്ടിത്തെറി,
നവകേരള സദസ് കഴിഞ്ഞാൽ മുഖ്യമന്ത്രിയെ കാണും

Avatar

Published

on

സി.പി. രാജശേഖരൻ

Advertisement
VKSHNM NWS KWT 1000 x 180 PX-01

കൊല്ലം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ, പൊലീസ് മേധാവികളുടെ സാന്നിധ്യത്തിൽ നിയമം കൈയിലെടുക്കുന്നതിനെതിരേ പൊലീസ് ഉന്നതങ്ങളിൽ അതൃപ്തി പുകയുന്നു. ആലപ്പുഴയിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുന്നതിനിടെ, ലോക്കൽ ഡിവൈഎസ്പി, സർക്കിൾ ഇൻസ്പെക്റ്റർ എന്നിവരുടെ കരുതലിലേക്കുകടന്നു കയറിയാണ് ഗൺമാൻ അനിൽ ലാത്തി ഉപയോഗിച്ചുപ്രവർത്തകരെ ആക്രമിച്ചത്.
മാരകമായി മുറിവേറ്റ പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് ഈ ഉദ്യോഗസ്ഥർ പറയുന്നു. തന്നെയുമല്ല, മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തിനു ദേഹോപദ്രവമേൽക്കാതെ സുരക്ഷിതമായി മാറ്റിക്കൊണ്ടു പോകേണ്ട ഉദ്യോഗസ്ഥൻ അവിടെ നിന്നു മാറി പൊതുനിരത്തിലെത്തി ക്രമസമാധാന ദൗത്യം ഏറ്റെടുത്തത് നിയമ വിരുദ്ധവും കൃത്യവിലോപവുമാണെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വാദം. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ പോലും നോക്കുകുത്തികളാക്കി, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽപ്പെട ഉദ്യോഗസ്ഥർ യജമാനഭക്തി കാണിക്കുകയാണെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വീക്ഷണത്തോടു പ്രതികരിച്ചത്. സിപിഎം സംരക്ഷണയിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് അനിൽ എന്നാണ് പൊലീസിലെ തന്നെ വെളിപ്പെടുത്തൽ.
കടുത്ത മാനസിക സമ്മർദത്തിലാണ് സേനയിലെ മിക്കവരും ജോലി ചെയ്യുന്നത്. ഇതു മറി കടക്കാൻ സേനയിലെ മേലുദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നാണ് ഡിവൈഎസ്പി വരെയുള്ള ഒരു വിഭാഗം ഓഫീസർമാർ പറയുന്നത്. സീനിയോരിറ്റി മറികടന്ന് സേനയുടെ തലപ്പത്തെത്താൻ വെമ്പുന്നവരാണ് മുഖ്യമന്ത്രിയുടെ പിണിയാളുകളായി നിയമം കൈയിലെടുക്കുന്നത്. ശബരിമല ഡ്യൂട്ടിയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ വല്ലാതെ പീഡിപ്പിക്കുകയാണ്. തെക്കൻ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നു മൂന്നും നാലും സിപിഒമാരെ ശബരിമല ഡ്യൂട്ടിക്കു ചുമതലപ്പെട്ടുന്നുണ്ട്. രാവും പകലും ഒരു പോലെ ജോലി ചെയ്തു മടങ്ങിയെത്തുന്നവർക്ക് ഒരു ദിവസം പോലും വിശ്രമം അനുവദിക്കാതെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയും ഏല്പിക്കുന്നു. ഫലത്തിൽ ഓരോ സ്റ്റേഷനിലും ആവശ്യമുള്ളതിന്റെ പകുതി പോലും അംഗങ്ങളില്ല. എല്ലാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഇത്രയും കടുത്ത മാനസികാവസ്ഥയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ മുപ്പതോളം ഓഫീസർമാർ സ്വയം വിരമിക്കലിനു തയാറെടുക്കുകയാണെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ ഒരു ഭാരവാഹി പറഞ്ഞു.
പൊലീസ് അംഗങ്ങളിൽ ആത്മഹത്യാ പ്രവണതയും വർധിക്കുകയാണ്.  സേനയിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ  69 പേർ ആത്മഹത്യ ചെയ്തു. ഇതേ കാലയളവിൽ  12 പേർ ആത്മഹത്യാ ശ്രമവും നടത്തി. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമ്മർദം മറികടക്കാൻ സേനാംഗങ്ങൾക്ക് കൗൺസിലിംഗ് നടത്താൻ പദ്ധതി ഇട്ടെങ്കിലും പണമില്ലെന്നു പറഞ്ഞ് പിന്നീട് ഒഴിവാക്കി.
സേനയിലെ താഴേതട്ടിലുള്ളവർക്കാണ് ഭീഷണിയും വെല്ലുവിളിയും കൂടുതൽ. ആത്മഹത്യയും സ്വയം വിരമിക്കൽ പ്രവണതയും അവരിലാണ് കൂടുതൽ. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം കുറയ്ക്കണമെന്നും സ്വതന്ത്രമായ പൊലീസിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് ഓഫീസ് അസോസിയേഷനിലെ ചിലരാണ് മുഖ്യമന്ത്രിയെ കാണാൻ ആലോചിക്കുന്നത്. നവകേരള സദസ് കഴിഞ്ഞാൽ ഇതിനുള്ള അനുമതി തേടും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

Published

on

അടിമാലി: ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു. കാഞ്ഞിരവേലി മുണ്ടോൻ ഇന്ദിര രാമകൃഷ്‌ണൻ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സിദ്ധാർത്ഥന്റെ മരണം: എസ്എഫ്ഐക്കെതിരെ കുറിപ്പുമായി നടി സ്നേഹാ ശ്രീകുമാർ

Published

on

കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് വഴിയൊരുക്കി എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
VKSHNM NWS KWT 1000 x 180 PX-01

justiceforsidharth

നഷ്ടപെട്ടത് ഒരു ജീവൻ ആണ്. അക്രമം കണ്ടു നിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല. നിങ്ങളാണോ മിണ്ടാപ്രാണികളെ നോക്കാൻ പോകുന്നത്. ഇത്രയും നീചന്മ്മാരെ ഒരുതരത്തിലും ന്യായികരിക്കാതിരിക്കുക ????ഗുണ്ടകളൊന്നും ക്യാമ്പസ്സിൽ വേണ്ട. എല്ലാത്തിനെയും പിടിച്ചു അകത്തിടണം. പോലീസിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം. മിടുക്കനായ ഒരു കുട്ടിയെയാണ് നമുക്ക് നഷ്ടമായതു. വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനു ആണ്, ഇത്രയും വലിയ പ്രശ്നം മൂന്ന് ദിവസമായി അവിടെ നടന്നിട്ടും അതറിയാതെപോയി എന്നു പറഞ്ഞാൽ വിദ്യാർത്ഥി സംഘടനയും, കോളേജ് അധികാരികളും അവിടെ എന്ത് ചെയ്‌യുകയായിരുന്നു?? അവിടെയുള്ള എല്ലാവരും ഇതിനു ഉത്തരവാദികൾ ആണ്…

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Featured