ശ്രീനഗറില്‍ ഭീകരവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച്‌ കൊന്നു. ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം.കോണ്‍സ്റ്റബിള്‍ തൗസിഫ് അഹമ്മദാണ് (29) കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബട്മാലുവിലെ വീടിന് സമീപത്തുവെച്ച്‌ തൗസിഫ് അഹമ്മദിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Related posts

Leave a Comment