Connect with us
48 birthday
top banner (1)

Featured

ചക്കുവള്ളിയിൽ യൂത്ത് കോൺ. പ്രവത്തകരെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു;
സംസ്ഥാന സെക്രട്ടറി അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

Avatar

Published

on

  • വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ വീക്ഷണം ലേഖകനും അറസ്റ്റിൽ

ശാസ്താംകോട്ട : ചക്കുവള്ളിയിൽ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ സമാധാനപരമായി നിന്ന യൂത്ത് കോൺഗ്രസ് പ്രവത്തകരെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു.പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ട് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, പോരുവഴി മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ വീക്ഷണം ലേഖകൻ ഹരികുമാർ കുന്നത്തൂരിനെ പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു.

പൊലീസ് അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ആസുപത്രിയിൽ


ഇരുവരെയും ഭരണിക്കാവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഭരണിക്കാവ് ടൗണിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ആയിരുന്നു സംഭവം.വിവിധ ആവശ്യങ്ങൾക്കായി വീടിന് പുറത്തിറങ്ങുന്ന പ്രവർത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു കൊണ്ട് പൊലീസിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതിൽ പ്രകോപിതരായ
പൊലീസ് ലാത്തി വീശുകയും പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കുണ്ടറ സി.ഐ യുടെ നേതൃത്വത്തിലാണ് പൊലീസ് അതിക്രമം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വൈസ് പ്രസിഡന്റ് അനു താജിനെ പൊലീസ് വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിൽ.

തുടർന്ന് വനിതകൾ അടക്കമുള്ള കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന
വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്,സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി,യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ജില്ലാ ചെയർമാൻ ഷാഫി ചെമ്മാത്ത്,ജില്ലാ സെക്രട്ടറി ബിജു ആദി,അഡ്വ.സിനി,ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ,കുന്നത്തൂർ പഞ്ചായത്ത് അംഗങ്ങളായ റെജി കുര്യൻ,രാജൻ നാട്ടിശേരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ലോജു ലോറൻസ്,ഹരി പുത്തനമ്പലം ഉൾപ്പെടെ അൻപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലേക്ക് മാറ്റി.

( Pho : 1: പൊലീസ് അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ

(pho: 2 : പൊലീസ് അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ )

Advertisement
inner ad

Advertisement
inner ad

Featured

ജീവിതകാലം മുഴുവന്‍ സ്മരിക്കും; വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും: രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും, താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി : നീണ്ട ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. പകരം റായ്ബറെലി മണ്ഡലം നിലനിർത്തും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured

സേലം – കൊച്ചി ദേശീയപാതയിൽ കാർ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍, സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ അറസ്റ്റിലായത് പാലക്കാട് ചിറ്റൂർ സ്വദേശികൾ

Published

on

കോയമ്പത്തൂർ: സേലം – കൊച്ചി കോയമ്പത്തൂരിന് സമീപം ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍.പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്‍റില്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവില്‍ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂർ എല്‍ആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്നലില്‍ കാർ നിർത്തിയപ്പോള്‍ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad

കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രില്‍ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.

സംഭവത്തെക്കുരിച്ച്‌ കുന്നത്തുനാട് പോലീസ് സ്റ്റേഷനില്‍ പരാതിയും ആക്രമണത്തിന്‍റെ വീഡിയോയും കൈമാറിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured