ഹെയ്തി പ്രസിഡന്‍റിന്‍റെ ഘാതകരെ വധിച്ചു

പോര്‍ട്ട് ഓ പ്രിന്‍സ്ഃ ഹെയ്തി പ്രസിഡന്‍റ് സാവനല്‍ മായീസിന്‍റെ ഘാതകരെന്നു സംശയിക്കുന്ന നാലു പേരേ പോലീസ് വെടിവച്ചു കൊന്നു. രണ്ടു പേരെക്കൂടി പിടികിട്ടാനുണ്ട്. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഹെയ്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎന്‍ അടിയന്തിര യോഗം വിളിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് അക്രമികള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ ഇരച്ചുകയറി മായീസിനു നേര്‍ക്കു വെടി ഉതിര്‍ത്തത്. നെഞ്ചിലും തലയിലും വെടിയേറ്റ പ്രസിഡന്‍റ് തല്‍ക്ഷണം മരിച്ചു. ഭാര്യക്കു ഗുരുതരമായി മുറിവേറ്റു ചികിത്സയിലാണ്. അക്രമി സംഘത്തില്‍പ്പെട്ട നാലു പെരെ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. ഇവരെയാണ് പിന്നീടു വധിച്ചത്.

കഴിഞ്ഞ ജനുവരി മുതല്‍ മായീസിനെതിരേ പ്രാദേശിക പ്രക്ഷോഭങ്ങള്‍ നടന്നു വരികയായിരുന്നു. അഴമിതിയും സ്വജനപക്ഷപാതവും ആരോപിച്ച് പ്രസിഡന്‍റിനെ പുറത്താക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷം സജീവമാക്കിയിരുന്നു. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നു നിശ്ചയമില്ല. സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആക്റ്റിംഗ് പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് അറിയിച്ചു.

Related posts

Leave a Comment