വ്യാപകമായ ആക്രമണം തടയാൻ പോലീസ് ഇടപെട്ടില്ല: കെ.സുധാകരൻ എംപി

തിരുവനന്തപുരം; ഭരണത്തിന്റെ തണലിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കിൽ കോൺഗ്രസ് അത് കൈയ്യും കെട്ടിനോക്കി നിൽക്കുമെന്ന് കരുതരുത്. അണികളെ നിലയ്ക്ക് നിർത്താൻ സിപിഎം നേതൃത്വം തയ്യാറാകണം. കോൺഗ്രസ് പാർട്ടി ഓഫീസിനും നേതാക്കൾക്കും പിണറായി വിജയന്റെ പോലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് ഭംഗിയായി നിറവേറ്റാൻ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കിൽ അത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment