തിരുവനന്തപുരം : പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.സംസ്ഥാനത്ത് ക്രമസമാധാനമാകെ തകർന്ന സാഹചര്യമാണുള്ളത്.ക്രിമിനലുകളെ തൊടാത്ത പോലീസ് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.അതിനെക്കാൾ പേടിപ്പെടുത്തുന്ന കാര്യം പോലീസിൽ ക്രിമിനൽ സ്വഭാവം ഉള്ളവർ കൂടുന്നുവെന്നതാണ്.ഏറ്റവും ഒടുവിൽ നടന്ന മൊഫിയയുടെ മരണത്തിൽ വരെ പോലീസിന്റെ വീഴ്ച ഉണ്ടായിരുന്നു.
പോലീസ് നിഷ്ക്രിയം ; സംസ്ഥാനത്ത് ക്രമസമാധാനം പാടെ തകർന്നു ; തിരുവനന്തപുരത്ത് അക്രമിസംഘം യുവാവിനെ കാൽ വെട്ടിയെടുത്തശേഷം കൊലപ്പെടുത്തി
