Connect with us
48 birthday
top banner (1)

Ernakulam

ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം:
പോലീസ് ഗൗരവം ഉൾക്കൊണ്ടില്ലെന്ന് കെ.സുധാകരൻ എംപി

Avatar

Published

on

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയുടെ കൊലപാതകിയെ കസ്റ്റഡിയിൽ കിട്ടിയശേഷം പോലീസ് നടത്തിയ അന്വേഷണം അതിന്റെ ഗൗരവം ഉൾക്കൊണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തിൽ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. കുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന്റെ കൈയിൽ കിട്ടിയിട്ടും അന്വേഷണത്തിൽ അമാന്തം ഉണ്ടായി എന്നതിൽ തർക്കമില്ല. നിർണായകമായ മണിക്കൂറുകളാണ് നടപടികളില്ലാതെ കടന്നുപോയത്. ആ കുരുന്നിന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നും ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു.

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതും ഹൃദയഭേദകവുമായ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സർക്കാരിനുള്ളത്. ലഹരിയുടെ അതിപ്രസരവുമായി ഇതിനെ കൂട്ടിയോജിപ്പിക്കാൻ അധികൃതർ വ്യഗ്രത കാട്ടുമ്പോൾ, ലഹരി വസ്തുക്കളുടെ വ്യാപാരം വ്യാപിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതു വിസ്മരിച്ചു കൂടാ. മദ്യം പരമാവധി വ്യാപിപ്പിക്കുന്ന നയമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Advertisement
inner ad

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വ്യാപകമായ അതിക്രമങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടായിട്ടുള്ളത്. ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ലൈംഗിക അതിക്രമത്തിന് ഇരയായ കോഴിക്കോട് സ്വദേശിനി നീതി തേടി നാലു മാസത്തിനിടെ കയറിയത് 50 ഓഫിസുകളിലാണ്. പ്രതികൾക്ക് പാർട്ടി കൊടുക്കുന്ന സംരക്ഷണം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരള പോലീസിനെ സിപിഎം രാഷ്ട്രീയവൽക്കരിച്ച് നിഷ്‌ക്രിയമാക്കി.

ഉപജീവനമാർഗ്ഗം തേടി കേരളത്തിൽ എത്തിയ ഒരു കുടുംബത്തിനാണ് അവരുടെ പ്രതീക്ഷയായിരുന്നു സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടത്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാനും അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും വിവാഹിതരായി

Published

on

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനുജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്‌നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിച്ചത്. അനുജയുമായി ഒളി?ച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തുകയായിരുന്നു. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കും. വേദയും വൈഗയും.

വീണ്ടും വിവാഹം കഴിച്ച ധര്‍മജനും അനുജക്കും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.മിമിക്രി വേദികളിലൂടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്‌റ്റേഴ്‌സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, പവി കെയര്‍ടേക്കര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷന്‍ ഷോകളിലും പ?ങ്കെടുത്തു.

Advertisement
inner ad

ഇന്ന് രാവിലെയാണ് ധര്‍മജന്‍ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ”എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.”-എന്നാണ് ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ധര്‍മജന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

ഡി എല്‍ എഫ് ഫ്ളാറ്റ് വയറിളക്ക ബാധ: വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും

Published

on

കൊച്ചി: ഡി എല്‍ എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച സംഭവത്തില്‍ വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും.വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവിന്റെ പരിശോധന ദിവസം രണ്ടു നേരം തുടരും.വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ഫ്‌ലാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന ഫ്‌ലാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരികരിച്ചു.

യോഗത്തില്‍ എറണാകുളക് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു. നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്ന് എട്ടു ഫ്‌ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം ജില്ലയിൽ പനി പടരുന്നുവെന്ന് റിപ്പോർട്ട്

Published

on

കൊച്ചി: എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. എലിപ്പനി, ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിന്റെ ആശങ്കയിലാക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാല സാഹചര്യവും വില്ലനാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ 500 ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്.

മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പനിയാണ് ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്. ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതലായി പടരുന്നത്.

Advertisement
inner ad
Continue Reading

Featured