മദ്യത്തില്‍ ഒഴിക്കാനുള്ള വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ കഴിച്ചത് അബദ്ധത്തില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കള്‍ ഫോര്‍മാലിന്‍ കഴിക്കാനിടയായത് അബദ്ധത്തിലാണെന്ന് പൊലീസ് നിഗമനം.മദ്യത്തില്‍ ഒഴിക്കാനുള്ള വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ തെറ്റിയെടുത്തതാകാം. ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന് മരിച്ച രണ്ടു യുവാക്കളില്‍ ഒരാള്‍ കോഴിക്കട ഉടമയാണ്.

കോഴി മാലിന്യത്തിന്‍്റെ ദുര്‍ഗന്ധം പോകാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. കുടിവെള്ള കുപ്പിയിലാണ് ഫോര്‍മാലിന്‍ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാന്‍ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോര്‍മാലിന്‍ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് ഊഹിക്കുന്നു.

മരുന്നു കടയില്‍ നിന്ന് വാങ്ങിയതാണ് ഫോര്‍മാലിനെന്ന് പൊലീസിന് സൂചന കിട്ടി. അപായപ്പെടുത്താന്‍ മനപൂര്‍വം ആരെങ്കിലും നല്‍കിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.

Related posts

Leave a Comment