മദ്യപിച്ച് ബാർ തല്ലിത്തകർത്തു പ്രമുഖ യൂട്യൂബ് പാചക ചാനലുകാർ പോലീസ് പിടിയിൽ

ചെന്നൈ: തമിഴ് ഭാഷയിലെ പ്രമുഖ യുട്യൂബ് കുക്കിങ് ചാനൽ പ്രവർത്തകർക്ക് എതിരെ പോലീസ് കേസ്‍. യൂട്യൂബ് ചാനലിന്റെ ഉടമയായ ‍ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.മദ്യപിച്ച്‌ സംഘർഷം ഉണ്ടാക്കുകയും ബാർ അടിച്ചു തകർക്കുകയും ചെയ്താണ് കേസ് എടുക്കാൻ കാരണം. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന പ്രമുഖമായ തമിഴ് യുട്യൂബ് കുക്കിങ് ചാനലാണ് ഇവരുടേത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഹോട്ടൽ അടച്ചതിന് ശേഷം അറുമുഖത്തിന്റെ മകൻ ഗോപിനാഥും സംഘവും ചേർന്ന് സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയിരുന്നു. എന്നാൽ, ഇവർ മദ്യപിക്കുന്നതിന് ഇടയിൽ 11 മണിക്ക് ബാർ കൗണ്ടർ അടയ്ക്കാൻ ജീവനക്കാർ തയ്യാറായി. ഇതോടെ ഗോപിനാഥും കൂട ഉണ്ടായിരുന്നവരും ഇതിനെ എതിർത്ത് രംഗത്ത് എത്തി. തുടർന്ന് നടന്ന സംഘർഷത്തിന് ഇടയിൽ ഇവർ ബാർ ജീവനക്കാരന്റെ തലയിൽ ബിയർ കുപ്പി അടിച്ചു പൊട്ടിക്കുകയായിരുന്നു.

Related posts

Leave a Comment