വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ച സംഭവം: ഹൈബി ഈഡൻ എം. പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കേരളത്തിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി കേസുകൾക്കിടയിൽ ഓഫ്‌ലൈൻ പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടന ഇന്നലെ കേരളത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ കേരള പോലീസിനെ ഉപയോഗിച്ച് സർവകലാശാല ഉദ്യോഗസ്ഥർ അതിക്രൂരമായിട്ടാണ് നേരിട്ടത്. പല വിദ്യാർത്ഥികളുടെയും തലയ്ക്കു ക്രൂരമായിട്ടാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ മാസങ്ങളായി സർവകലാശാലയുടെ ബന്ധപ്പെട്ട അധികാരികൾക്ക് ആയിരക്കണക്കിന് ഇമെയിലുകളും കത്തുകളും അയയ്ക്കുന്നത് ഉൾപ്പെടെ ലഭ്യമായ എല്ലാ സമാധാനപരമായ രീതിയിലും വിദ്യാർത്ഥികൾ മാസങ്ങളോളം പ്രതിഷേധിച്ചിരുന്നു. ഒരു പരിഹാരം കണ്ടെത്താൻ സർക്കാർ ഒരു ശ്രമവും നടത്തിയില്ല, ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള മുഴുവൻ വിദ്യാർത്ഥികളുടെ ആവിശ്യത്തെയും കണക്കിലെടുക്കാനും സർക്കാർ തയാറായിരുന്നില്ല. ഈ പ്രതിഷേധം സംസ്ഥാന നിസ്സംഗതയുടെ ഫലമാണ്, സർക്കാരിന്റെ ഈ പ്രതിഷേധത്തോടുള്ള പ്രതികരണം സ്വേച്ഛാധിപത്യ സ്വഭാവമാണ്.
സംസഥാന സർക്കാർ വിദ്യാർത്ഥികളുടെ ആവിശ്യങ്ങൾ കണക്കിലെടുത്ത് രമ്യമായ പരിഹാരത്തിലേക്ക് വരാൻ തയ്യാറാകുകയും വേണമെന്നും എം. പി അടിയന്തര പ്രമേയ നോട്ടീസിൽ ആവിശ്യപ്പെട്ടു.

Related posts

Leave a Comment