മയക്കുമരുന്ന് വിതറി ഒന്നിലധികം പേർ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സിജുവിന്റെ ഫോണിൽ നിന്നും പോലീസ് കണ്ടെത്തി

കൊച്ചി: സൈജു എം തങ്കച്ചനെതിരെ കസ്റ്റഡി റിപ്പോർട്ടിൽ തീവ്ര ആരോപണങ്ങൾ. ഒരു സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്നായ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വിഡിയോ സൈജുവിന്റെ ഫോണിൽനിന്ന് കണ്ടെത്തി. 2020 സെപ്റ്റംബർ ആറിന് ചിലവന്നൂരിലെ ഫ്ലാറ്റിൽ വച്ചാണ് സംഭവം നടന്നത്. പിറ്റേ ദിവസം ഇതേ ഫ്ലാറ്റിൽ അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവർ പാർട്ടിയിൽ പങ്കെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാർട്ടി സംബന്ധിച്ചുള്ള ചർച്ചകളാണ്. ഫോണിലെ രഹസ്യ ഫോൾഡറിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിഡിയോകളും അന്വേഷണ സംഘം കണ്ടെത്തി.

Related posts

Leave a Comment