Connect with us
48 birthday
top banner (1)

Kerala

നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു

Avatar

Published

on

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിൻ്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഒളിവിൽ പോയതിനാൽ നിഖിലിന് വീട്ടിൽ നിന്ന് ഇത് ഒളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് പാർടിക്ക് ആദ്യം പരാതി നൽകുന്നത് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്.

അന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിൽ തോമസിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് പാർട്ടിക്ക് നൽകിയത് തുല്യതാ സർട്ടിഫിക്കറ്റ് മാത്രം. ഒറിജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ ആണെന്നായിരുന്നു നിഖിൽ പാർട്ടിയേ അറിയിച്ചത്. അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ പുലർച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ബ്രൂ​വ​റി​യിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം; 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

Published

on

തിരുവനന്തപുരം: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ സ്വകാര്യ ബ്രൂ​വ​റി​ക്ക് അ​നു​മ​തി നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ലേക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സംഘ​ർ​ഷം. സമരക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. യൂത്ത് കോൺഗ്രസ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് രാഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു. സമരം നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്രവർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

Continue Reading

Ernakulam

കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല

Published

on

കൊച്ചി: കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കാനായിരുന്നു നിര്‍ദേശം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കോലഞ്ചേരിയിലെത്തി മൊഴി നല്‍കാനാവില്ലെന്ന് കലാ രാജു മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.

Advertisement
inner ad

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ടോണി ബേബി, റിന്‍സ് വര്‍ഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്.

Advertisement
inner ad
Continue Reading

Ernakulam

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Published

on

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.

വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured