വ്യാജ രേഖകള്‍ കാണിച്ച്‌ പൊലീസായി ; എസ് ഐക്കെതിരെ കേസ്

ലഖ്നൗ: വ്യാജ രേഖകൾ ഉപയോഗിച്ച്‌ പോലീസിൽ പ്രവേശിച്ച എസ് ഐക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 10 വർഷമായി സർവീസിൽ തുടരുന്ന ഇയാൾ ബുധാന പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്.
എസ് സി എസ് ടി വിഭാഗക്കാരനാണെന്ന് കാണിച്ചാണ് വിധേഷ് ജോലിയിൽ പ്രവേശിച്ചതെന്നും അതേസമയം ഇദ്ദേഹം പിന്നോക്കവിഭാഗക്കാരനാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർവീസിൽ കേറാനായി ഇയാൾ തന്റെ സ്വദേശവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിധേഷ് യഥാർത്ഥത്തിൽ അലിഗാർഹ് സ്വദേശിയാണെന്ന് പരാതിയിൽ പറയുന്നു.

അന്വേഷണത്തിൽ പരാതിയിലെ ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്

Related posts

Leave a Comment