രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ എസ്എഫ്ഐ ക്രിമിനലുകൾക്ക് പൊലീസിന്റെ പ്രോത്സാഹനം ; വീഡിയോ പുറത്തുവിട്ട് കെ.സി വേണുഗോപാൽ

വയനാട് : രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്നതിന്റെ തെളിവ് പുറത്തുവിട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ആക്രമിക്കുവാൻ ഓടിയടുക്കുന്ന എസ്എഫ്ഐ പ്രവർത്തകനെ തോളിൽ തട്ടി ഉള്ളിലേക്ക് വിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്നുള്ള പൊലീസ് വാദവും പൊളിയുകയാണ്. വീഡിയോ ദൃശ്യങ്ങളിൽ നാലരയോടെ അടുത്താണ് എസ്എഫ്ഐ ക്രിമിനലുകൾ ഉള്ളിലേക്ക് തള്ളി കയറുന്നത്. എന്നാൽ പൊലീസ് പറയുന്നത് 3:45 ഓടെ എസ്എഫ്ഐ പ്രവർത്തകർ അക്രമത്തിനുശേഷം പുറത്തുവന്നുവെന്നാണ്.

Related posts

Leave a Comment