പൊലീസ് കസ്റ്റഡിയിലിരിക്കെ പുഴയിൽ ചാടിയ പ്രതി മരിച്ചു

ഇടുക്കി: തൊടുപുഴയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പുഴയിൽ ചാടിയ പ്രതി മരിച്ചു. കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കഞ്ചാവ് കേസിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള കടവിൽ നിന്നാണ് ഇയാൾ പുഴയിലേക്ക് ചാടിയത്. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. കോതമംഗലത്ത് നിന്നെത്തിയ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Comment