Kerala
എതിർശബ്ദങ്ങളില്ലാതാക്കാൻ പൊലീസിനെ കയറൂരി വിടുന്നു: സതീശൻ
കൊച്ചി: എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഏറ്റവും പുതിയ രൂപമാണ് എറണാകുളത്തെ വ്യാജരേഖ കേസിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എതിരായി സംസാരിക്കുന്നവർക്കെതിരെ കേസെടുക്കുന്ന മോദി സ്‌റ്റൈലിലേക്ക് പിണറായി വിജയന്റെ സർക്കാരും മാറിയിരിക്കുകയാണെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നൽകിയ വ്യാജ ഗൂഢാലോചനക്കേസിൽ പൊലീസ് എഫ്.ഐ.ആർ ഇട്ടത് എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെടേണ്ടയാൾ നൽകിയ പരാതിയിൽ പ്രിൻസിപ്പലിനും കെ.എസ്.യു പ്രസിഡന്റിനും മാധ്യമ പ്രവർത്തകയായ അഖിലയ്ക്കും എതിരെ പൊലീസ് കേസെടുക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയും മറ്റൊരു കുറ്റകൃത്യത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ആളാണ് എസ്.എഫ്.ഐ സെക്രട്ടറി. വധശ്രമവും സ്ത്രീകളെ ആക്രമിച്ചതും തട്ടിക്കൊണ്ട് പോകലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ക്രിമിനലാണ് ഈ നേതാവ്. ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും നൂറു ദിവസത്തോളം ജയിലിൽ കിടക്കുകയും വീണ്ടും ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്ത ഒരാളുടെ പരാതിയിലാണ് പൊലീസ് കള്ളക്കേസെടുത്തിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേത് അഹങ്കാരം നിറഞ്ഞ പ്രതികരണമാണ്. അധികാരം സി.പി.എമ്മിലുണ്ടാക്കിയിരിക്കുന്ന അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് ഇനിയും കേസെടുക്കുമെന്ന പ്രഖ്യാപനം. പാർട്ടി സെക്രട്ടറിയെയല്ല, മുഖ്യമന്ത്രിയെയാണ് ഭരിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. കുട്ടിസഖാക്കൾചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിച്ച് കൊടുക്കുന്ന സമീപനമാണ് സി.പി.എമ്മിന്. കാട്ടാക്കടയിൽ ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ നേതാവ് ഇപ്പോഴും റോഡിലൂടെ വെല്ലുവിളിച്ച് നടക്കുകയാണ്. ഒരു പൊലീസും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. ഗസ്റ്റ് ലക്ചർ ആയിരുന്നെന്ന വ്യാജ രേഖയുണ്ടാക്കിയ വനിതാ നേതാവും സ്വതന്ത്രമായി നടക്കുകയാണ്. അവർക്ക് ഒത്താശ ചെയ്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും വെറുതെ നടക്കുകയാണ്. എന്നിട്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തവർക്കെതിരെ കേസെടുക്കുന്നത്.
ഒരിക്കലും അനുവദിക്കാനാകാത്ത മാധ്യമ വേട്ടയാണിത്. എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടും ഏഷ്യാനെറ്റിലെ ഒരു മാധ്യമ പ്രവർത്തകയെ മാത്രം തെരഞ്ഞ് പിടിച്ച് കേസെടുത്തു. ഇവരൊക്കെ എങ്ങനെയാണ് ഗൂഡാലോചനയിൽ പങ്കാളികളാകുന്നത്? കുറ്റകൃത്യം ചെയ്തവരാണ് വാദികൾക്കും റിപ്പോർട്ട് ചെയ്തവർക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയുന്നത്. അതിന്റെ പേരിൽ കേസെടുത്ത് അവരെ പ്രതികളാക്കി അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോയാൽ നിരന്തരമായ സമരങ്ങൾക്ക് സംസ്ഥാനം സാക്ഷിയാകും. ഇതൊന്നും ഒരു കാരണവശാവും വച്ചുപൊറുപ്പിക്കാനാകില്ല. ഇതിന് മുന്നിലൊന്നും മുട്ട് മടക്കില്ല.
ഇത്രയും ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. ആരെങ്കിലും സമരം ചെയ്താൽ അവരൊക്കെ മാവോയിസ്റ്റുകളും തീവ്രവാദികളും അർബൻ നെക്‌സലൈറ്റുകളുമാണെന്ന് പറയും. അദ്ദേഹം കുടപിടിച്ചു കൊടുക്കുന്ന കുറ്റവാളികളായ സഖാക്കൾക്കെതിരെ ആരെങ്കിലും ശബ്ദിച്ചാൽ കേസെടുക്കും. ഇത് കേരളത്തിൽ അനുവദിക്കില്ല. അതിനെതിരായ ശക്തമായ പോരാട്ടം നാളെ മുതലുണ്ടാകും. അടിയന്തിരമായി വ്യാജ കേസ് പിൻവലിക്കാൻ സർക്കാർ തയാറാകണം.
ആരെയാണ് എം.വി ഗോവിന്ദൻ ഭയപ്പെടുത്തുന്നത്? ഞങ്ങളെ ഭയപ്പെടുത്താൻ നിങ്ങൾ ആരാണ്? ഞങ്ങളുടെ കുട്ടികളെയും മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്താൻ നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്? ഇനിയും ഞങ്ങൾ സർക്കാരിനെ വിമർശിക്കും. എസ്.എഫ്.ഐ ചെയ്യുന്ന വൃത്തികേടുകൾ മുഴുവൻ ഞങ്ങൾ ഇനിയും പുറത്ത് കൊണ്ടുവരും. പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയവരാണവർ. വ്യാജ രേഖയുണ്ടാക്കി ലക്ചർ ആകുകയും പരീക്ഷ എഴുതാതെ പാസാകുകയും ചെയ്തവരാണ്. ഏഴ് വർഷമായി നടത്തുന്ന വൃത്തികേടുകൾ പുറത്ത് കൊണ്ട് വരും. നിങ്ങളുടെ ഭീഷണി ആരും വകവയ്ക്കില്ല മിസ്റ്റർ ഗോവിന്ദൻ. അതിന്റെ മുന്നിലൊന്നും കേരളത്തിലെ ആരും മുട്ട് മടക്കില്ല. നിങ്ങൾ ഭീരുവായൊരു മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിനായി വല്ലാതെ വിയർക്കുകയാണ്.
പൊലീസ് കയ്യും കാലും വിറച്ച് ഇരിക്കുകയാണ്. പൊലീസിനെ നിയമിക്കുന്നത് പാർട്ടിക്കാരാണ്. പ്രതിപക്ഷ നേതാവിനെതിരെ സി.പി.എം പ്രവർത്തകനിട്ട പോസ്റ്റ് പറവൂരിലെ സി.ഐയാണ് ലൈക്ക് അടിച്ചത്. ഏറാൻമൂളികളായ ഉദ്യോഗസ്ഥരെയാണ് എല്ലായിടത്തും നിയമിച്ചിരിക്കുന്നത്. പൊലീസിന്റെ വിശ്വാസ്യത പൂർണമായും തകർന്നിരിക്കുകയാണ്. വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസറെ വിരട്ടിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ അറിയേണ്ടെ? മുഖ്യമന്ത്രിയുടെ ഭീരുത്വം കണ്ട് ജനങ്ങൾ ചിരിക്കുകയാണ്. വനിതാ മാധ്യമ പ്രവർത്തകർ സൈബർ വെട്ടുകിളി സംഘങ്ങളുടെ സ്ഥിരം ഇരകളാണ്. സംഘപരിവാർ സ്റ്റൈലിലാണ് കേരളത്തിലും ആക്രമണം നടക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ല. പ്രക്ഷോഭം ശക്തമാക്കുമെന്നും സഥീശൻ മുന്നറിയിപ്പ് നൽകി.
Kerala
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.
രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Bengaluru
ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി
മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.
Kerala
അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ
പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്
ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login