പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ചെന്നൈ: പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിച്ച പൊലീസ് കോൺസ്റ്റബിളായ വി. ബാലാജിയെ(29) ആണ് കോയമ്പത്തൂർ ഡി സി പി മുരളീധരൻ സസ്പെൻഡ് ചെയ്തത്. ചുംബന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.കുടല്ലൂർ സ്വദേശിയായ വി ബാലാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. സർക്കാർ വക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചുവന്നത്. ഭാര്യയുടെ സഹോദരന്‍റെ ഭാര്യയാണ് വി ബാലാജി പാർക്കിൽവെച്ച് ചുംബിച്ചത്. പാർക്കിൽവെച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ചുംബനം. ഈ സമയത്ത് വി ബാലാജി പൊലീസ് യൂണിഫോമിലായിരുന്നു. ചുംബനദൃശ്യം സമീപത്ത് ഉണ്ടായിരുന്ന ആരോ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.മൊബൈൽ ഫോണിൽ പകർത്തിയ ചുംബന ദൃശ്യം കോയമ്പത്തൂർ കമ്മീഷണർ ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകുകയായിരുന്നു. ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു.

Related posts

Leave a Comment