Connect with us
48 birthday
top banner (1)

Alappuzha

മാന്നാറിലെ ശ്രീകല കൊല്ലപ്പെട്ടെന്ന് പൊലീസ് നിഗമനം; സ്ഥിരീകരിച്ച് എസ്പി ചൈത്ര തെരേസ ജോൺ

Avatar

Published

on

ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ ശ്രീകല (കല) കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. ശ്രീകല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ബന്ധുക്കളും അല്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി.

15 വർഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്

Advertisement
inner ad

Alappuzha

സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തി

Published

on

ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്. ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന് ശബരി ചക്കി ഫ്രഷ് എന്ന ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിയതെന്നും ഇതിലാണ് പല്ലിയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നും ഗോപകുമാർ വ്യക്‌തമാക്കി.
വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്. പാക്കറ്റ് പൊട്ടിച്ച് പാത്രത്തിൽ കുടഞ്ഞിടുപ്പോഴാണ് ചത്ത പല്ലി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 2024 മെയ് മാസത്തിൽ പാക്ക് ചെയ്തതാണ് ആട്ട. ഇതിന് 2024- ഓഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

Published

on

ഹരിപ്പാട്: ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് പനിസ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. വെസ്റ്റ് നൈൽ അണുബാധയുടെ ലക്ഷണങ്ങളോ പനിയോ ഉള്ളവർ ഉടൻ ചികിത്സ തേടണമെന്ന് ആരോഗവകുപ്പ് അറിയിച്ചു. കൊതുക് നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.

Continue Reading

Alappuzha

മാന്നാർ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം

Published

on

മാന്നാർ :21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.

Advertisement
inner ad

കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം.കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കു.അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ.

Advertisement
inner ad

ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.

ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

Advertisement
inner ad
Continue Reading

Featured