crime
വിനായകന്റെ വീട്ടിൽ പൊലീസ്, ഫോൺ പിടിച്ചെടുത്തു

കൊച്ചി : ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ വീട്ടിലെത്തി കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയെങ്കിലും വിനായകൻ ഹാജരായിരുന്നില്ല. അതുകൊണ്ടാണ് പൊലീസ് വീട്ടിലെത്തിയത.
crime
മാറ്റമില്ലാതെ മാറ്റിവയ്ക്കൽ: വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്

ന്യൂഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു .ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐ യുടെ സീനിയർ അഭിഭാഷകൻ കോടതിയിൽ എത്തിയിരുന്നില്ല. അൽപ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജികൾ മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 36 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
Cinema
നടൻ വിനായകനെ ജാമ്യത്തിൽ വിടാൻ പൊലീസ് ഒത്തുകളിച്ചു, മൂന്നു വർഷം വരെ തടവെന്ന് ഡിസിപി

കൊച്ചി: നടൻ വിനായകന്റെ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പൊലീസ് ഒത്തു കളിച്ചെന്ന് ആരോപണം. മദ്യപിച്ചെത്തി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ നടൻ വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്നാണു പരാതി. നടന്റെ സിപിഎം ബന്ധമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. എന്നാൽ, മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നു ഡിസിപി എസ്. ശശിധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ വിനായകൻ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കുടുംബവഴക്കിന് കാരണമെന്ന് മനസ്സിലാക്കിയ പോലീസ് രണ്ടുവശവും കേട്ട ശേഷം തർക്കം പരിഹരിച്ച് മടങ്ങാൻ ഒരുങ്ങി. എന്നാൽ നിങ്ങൾ ഒരു വശം മാത്രമേ കേൾക്കുന്നുള്ളൂ എന്നും സ്ത്രീകൾ പറയുന്നത് മാത്രമാണ് വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയാണ് വിനായകൻ ഫ്ലാറ്റിൽ എത്തിയ വനിത പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. എന്നാൽ പിന്നീട് ഏഴരയോടെ മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തിയ വിനായകൻ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. സ്റ്റേഷനിൽ വച്ച് വിനായകൻ പുകവലിക്കുകയും ചെയ്തു. പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകൻ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്‌ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. പിന്നീട് വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് അയക്കുകയായിരുന്നു.
എന്നാൽ ഇതിനെതിരെ ഉമ തോമസ് എംഎൽഎ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിൻറെ പ്രിവിലേജാണോ’. അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നായിരുന്നു ഉമ തോമസ് എംഎൽഎ യുടെ ആരോപണം.
അതേസമയം മൂന്നുവർഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നു കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല.പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വിഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള വകുപ്പ് കൂടി ചുമത്തും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരൻ വ്യക്തമാക്കി.
പൊതു സ്ഥലത്ത് സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Cinema
ഇറാനിയൻ സംവിധായകൻ ദാരിയൂഷ് മെർജൂയി കുത്തേറ്റു മരിച്ചു; ഭാര്യയും

ടെഹറാൻ: വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയൂഷ് മെർജൂയി വീട്ടിൽ കുത്തേറ്റ് മരിച്ചു. സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ വഹിദെ മുഹമ്മദീഫറിനെയും അക്രമികൾ കൊലപ്പെടുത്തി. കാരണം വ്യക്തമല്ല. ഒരു അജ്ഞാത അക്രമി വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാനിയൻ ഔദ്യോഗിക വാർത്ത ഏജൻസി
തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്താണ് വീട്ടിലാണ് ദാരിയൂഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദർശിക്കാൻ എത്തിയ ദാരിയൂഷ് മെർജൂയിയുടെ മകൾ മോണ മെർജൂയിയാണ് ഇവർ കൊല്ലപ്പെട്ട വിവരം ആദ്യം അറിഞ്ഞത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തങ്ങൾക്ക് ഭീഷണിയുണ്ടെന്ന രീതിയിൽ സംവിധായകൻറെ ഭാര്യ പ്രതികരിച്ചിരുന്നു. 83 കാരനായ മെർജൂയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ എല്ലാം. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സിനിമാ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login