Connect with us
inner ad

Kerala

അമ്പല പിരിവ് നൽകാത്ത പൊലീസുകാർ ‘നോട്ടപ്പുള്ളികളാവും’ : കമ്മീഷണറുടെ ഉത്തരവ് വിവാദത്തിൽ

Avatar

Published

on

കോഴിക്കോട് : ക്ഷേത്ര നടത്തിപ്പിന് പിരിവ് നൽകാത്ത പൊലീസുകാരെ നോട്ടപ്പുള്ളികളാക്കാനുള്ള സിറ്റി പോലീസ് കമ്മീഷണറുടെ വിവാദ ഉത്തരവ് ആഭ്യന്തര വകുപ്പിനും തലവേദനയാകുന്നു.സംസ്ഥാന പൊലീസ് സേനയില്‍ വിവാദമുയര്‍ത്തുകയും പിന്നീട് നിര്‍ത്തിവയ്ക്കുകയും ചെയ്ത ക്ഷേത്രപിരിവ് പുന:സ്ഥാപിച്ചുകൊണ്ടാണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവുണ്ടായത്. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് സേനാംഗങ്ങളില്‍ നിന്ന് എല്ലാ മാസവും സംഭാവന പിരിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും റിക്കവറി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ 24 ന് മുമ്പായി സമര്‍പ്പിക്കണമെന്നുമാണ് സര്‍ക്കുലറിലുള്ളത്. എന്നാൽ ശമ്പളത്തില്‍ നിന്നും പിരിവ് നടത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് കമ്മറ്റിയല്ലെന്നാണ് പൊലീസുകാരുടെ നിലപാട്. കൂടാതെ നിരീശ്വരവാദികളും ഇതര മതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതിലൂടെ വിശ്വസിയാണോ അല്ലെയോ എന്നെല്ലാം പരസ്യമാക്കേണ്ടി വന്നേക്കാം.

സംഭാവന നല്‍കാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ സേനയ്ക്കുള്ളില്‍ ബോധപൂര്‍വം വിഭാഗീയത സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊതുഅഭിപ്രായം. ഇത് സ്വകാര്യതക്കെതിരാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. മതപരമായ ചിഹ്നങ്ങള്‍ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സേനയില്‍ ക്ഷേത്രപിരിവ് നടത്തുന്നതിനെതിരേ സേനാംഗങ്ങള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്.വര്‍ഷങ്ങളായി ശമ്പളത്തില്‍ നിന്ന് ക്ഷേത്ര പിരിവ് നടത്താറുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം വിവാദമാവുകയും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ജനുവരി, ഫെബ്രുവരി മാസത്തെ അമ്പല പിരിവ് സാലറിയില്‍ നിന്നും പിടിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കുടിശിക തുക പൊലീസ് സ്റ്റേഷനിലെ യൂണിറ്റ് മേധാവിമാര്‍ നേരിട്ട് പിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പൊലീസ് ഓഫീസര്‍മാര്‍ നേരിട്ടത്തി പണം പിരിക്കുന്നത് അംഗീകരിക്കാന്‍ പലരും തയാറായില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തി ആരാധനാലയ നടത്തിപ്പുകാരായി പൊലീസ് വകുപ്പ് മാറേണ്ടതില്ലെന്ന് അന്നത്തെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്ര പിരിവ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതിനിടെയാണ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ വീണ്ടും ക്ഷേത്ര പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറിക്കിയത്. വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പൊലീസിനാണ്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാസത്തില്‍ 20 രൂപയാണ് ഈടാക്കുന്നത് . ജില്ലയിലെ 2200 പൊലീസുകാരില്‍ നിന്നും 20 രൂപ ഈടാക്കുമ്പോള്‍ 5,28,000 രൂപയാണ് ഓരോവര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ഒരു വിഭാഗത്തിനു വേണ്ടിയുളള നിർബന്ധിത പിരിവ് വിവാദമായതോടെ ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായിരിക്കയാണ്. വിവാദം തുടർന്നാൽ ആഭ്യന്തരവകുപ്പിനും മറുപടി പറയേണ്ട അവസ്ഥ വരും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും സംസ്ഥാനത്ത് യുഡിഎഫിനും അനുകൂലമായ തരംഗം: കെ.സി വേണുഗോപാല്‍

Published

on

ആലപ്പുഴ: രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും അനുകൂലമായ തരംഗമുണ്ടെന്നും അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും ആണുള്ളതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളും യുഡിഎഫിന് പൂര്‍ണ്ണപ്രതീക്ഷ നല്‍കുന്നു. വിദ്വേഷപ്രസംഗത്തില്‍ മോദിക്ക് എതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുക്കാത്തതും ഒരു നോട്ടീസ് പോലും കൊടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറാകാത്തതും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഒന്നും ബാധകമല്ലെന്നുള്ള നിലയായി. ജനാധിപത്യത്തെ കുറിച്ചുള്ള ജനങ്ങൾക്കുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജീവ് ഗാന്ധിയ്ക്ക് എതിരായുള്ള പി.വി. അന്‍വറിന്റെ പ്രസംഗം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനകത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ തള്ളിപ്പറയുന്നതിനു പകരം പാര്‍ട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അൻവറിന്റെ ആ പ്രസംഗം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മോശം പരാമർശം നടത്തിയ പി.വി അൻവറിനെ തള്ളിപ്പറയുന്നതിനോ തിരുത്തിപ്പിക്കുന്നതിനോ പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്.

ഈ രാഷ്ട്രീയ ഡിഎൻഎ എന്താണെന്നുള്ളത് ഗോവിന്ദൻ മാസ്റ്റർ തന്നെ വ്യക്തമാക്കണം. ഒരുപാട് ഡികഷ്ണറി നോക്കി മറുപടി പറയുന്നയാളല്ലെ ഗോവിന്ദൻ മാസ്റ്റർ എന്നും കെസി വേണുഗോപാൽ പരിഹാസ രൂപേണ ചോദിച്ചു.ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകും. 2003 മുതല്‍ അനധികൃത ഖനനത്തിനെതിരെ താനും യുഡിഎഫും സമരമുഖത്തുണ്ട്. മനുഷ്യചങ്ങല ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്കും യുഡിഎഫാണ് നേതൃത്വം നല്‍കിയത്. ഐആര്‍ഇഎലിന്റെ മറവിലാണ് കരിമണല്‍ ഖനനം നടക്കുന്നത്. ഐആര്‍ഇലിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരും. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് മോദി സര്‍ക്കാരാണ്. ഖനനത്തിനെതിരായ നടപടി എടുക്കാതെ അമിത്ഷാ ആലപ്പുഴയില്‍ എത്തി കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു. അമിത്ഷാ പ്രസംഗിക്കുകയല്ല വേണ്ടത്. ഒരു കാരണവശാലും ഖനനം അനുവദിക്കാതിരിക്കുകയാണ്. കരിമണല്‍ ഖനനത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ആണെന്ന് കെസി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി

Published

on

പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.

Continue Reading

Featured

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുന്നു: കെ സുധാകരൻ

Published

on

ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. അതിനായി ബിജെപിയുമായി ചർച്ച നടത്തിയതും ഇ പി ജയരാജനാണെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത് വിദേശത്ത് വെച്ചാണ്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ ഉണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിന്തിരിഞ്ഞതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന ബുദ്ധിശൂന്യതയാണ്, കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തിൽ മുസ്ലിം ലീഗ് അസ്വസ്ഥതരല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured