റിപ്പോർട്ടർ ടിവിക്കും നികേഷ് കുമാറിനുമെതിരെ പൊലീസ് കേസ്

നടിയെ ആക്രമിച്ച കേസിൻറെ വിചാരണാ നടപടികൾ ചർച്ച ചെയ്തെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. അഞ്ച് കേസുകളാണ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ടർ ടിവിക്കെതിരെ മൂന്ന് കേസും ചാനലിന്റെ എംഡി എം.വി നികേഷ് കുമാറിനെതിരെ ഒരു കേസും അവതാരകനെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.

ഓരോ ദിവസത്തെ ചർച്ചയും ഓരോ കേസായാണ് പരിഗണിച്ചത്. 30 യുട്യൂബ് വീഡിയോ പൊലീസ് പരിശോധിച്ചു. വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

Related posts

Leave a Comment